scorecardresearch

സിപിഐ അത്ര ശക്തിയുളള പാർട്ടിയൊന്നുമല്ലെന്ന് ഇ.പി.ജയരാജൻ

എവിടെയോ ചിലത് ചീഞ്ഞു നാറുന്നുണ്ട്. സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള നീക്കമാണ് ജനയുഗത്തിന്റെ ലേഖനത്തിലൂടെ പ്രകടമാകുന്നത്.

എവിടെയോ ചിലത് ചീഞ്ഞു നാറുന്നുണ്ട്. സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള നീക്കമാണ് ജനയുഗത്തിന്റെ ലേഖനത്തിലൂടെ പ്രകടമാകുന്നത്.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു: അറിയാം ഇന്നത്തെ കോവിഡ് വാര്‍ത്തകള്‍

തിരുവനന്തപുരം: ഇടതുപക്ഷത്തെ തകർക്കുന്നവരുടെ കയ്യിലെ പാവയായി ജനയുഗം മാറിയെന്ന് ഇ.പി.ജയരാജൻ. മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് സിപിഐ മുഖപത്രമായ ജനയുഗത്തിൽ വന്ന ലേഖനങ്ങളുടെ പശ്ചാത്തലത്തിലാണ് ജയരാജന്റെ പ്രതികരണം. ബുദ്ധിജീവികളെന്നാണ് സിപിഐക്കാരുടെ ഭാവം. സിപിഐ അത്ര ശക്തിയുള്ള പാർട്ടിയൊന്നുമല്ലെന്നും അവർക്ക് ഒരു തരത്തിലുള്ള ശക്തിയും സംസ്ഥാനത്തില്ലെന്നും ജയരാജൻ പറഞ്ഞു. നിലവാരത്തകർച്ചയുള്ള മാധ്യമമെന്നു ജനയുഗം തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment

നന്പൂതിരിയുടെ വെളിച്ചത്തിൽ വാര്യരുടെ ഊണ് എന്നൊരു ചൊല്ലുണ്ട്. ഈ അവസ്ഥയിലാണ് സിപിഐ. ഓരോരുത്തർക്കും തോന്നുന്നത് എഴുതുകയാണ്. വിവാദമുണ്ടാക്കേണ്ട ഒരു പ്രശ്നവും ഇപ്പോൾ കേരളത്തിലില്ല. ശരിയായ നിലയിൽ കാര്യങ്ങൾ കാണാതിരിക്കുന്ന പാർട്ടിയായി സിപിഐ അധഃപതിക്കാൻ പാടില്ല.

വഴിവിട്ടുപോകുന്ന സംസ്ഥാന ഘടകത്തിന്റെ നിലപാടുകളെക്കുറിച്ച് കേന്ദ്ര നേതൃത്വം പരിശോധിക്കണം. ലോ അക്കാദമി വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റേത് ശരിയായ നിലപാടാണ്. എവിടെയോ ചിലത് ചീഞ്ഞു നാറുന്നുണ്ട്. സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള നീക്കമാണ് ജനയുഗത്തിന്റെ ലേഖനത്തിലൂടെ പ്രകടമാകുന്നത്. ഇതു കേരളത്തിലെ ജനങ്ങൾ തള്ളിക്കളയും- ജയരാജൻ പറഞ്ഞു.

Cpi Janayugam Pinarayi Vijayan Ep Jayarajan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: