scorecardresearch

ഏകീകൃത സിവിൽ കോഡ് സെമിനാർ: ഇ.പിയെ പ്രത്യേകം ക്ഷണിക്കേണ്ടതില്ലെന്ന് എം.വി.ഗോവിന്ദൻ

സെമിനാറിൽ പങ്കെടുക്കാത്തതിന്റെ കാരണം ജയരാജനോട് തന്നെ ചോദിക്കണം

സെമിനാറിൽ പങ്കെടുക്കാത്തതിന്റെ കാരണം ജയരാജനോട് തന്നെ ചോദിക്കണം

author-image
WebDesk
New Update
MV Govindan | EP Jayarajan | CPM

എംവി.ഗോവിന്ദൻ, ഇ.പി.ജയരാജൻ

കോഴിക്കോട്: ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനെ പ്രത്യേകം ക്ഷണിക്കേണ്ടതില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. എൽഡിഎഫ് കൺവീനറെ ക്ഷണിച്ചുകൊണ്ടുവരേണ്ടതില്ല. നമ്മളെയൊക്കെ ആരെങ്കിലും ക്ഷണിച്ചിട്ടാണോ ഇങ്ങോട്ടേക്ക് വരുന്നത്. പാർട്ടി പരിപാടി എല്ലാവർക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment

സെമിനാറിൽ പങ്കെടുക്കാത്തതിന്റെ കാരണം ജയരാജനോട് തന്നെ ചോദിക്കണം. ഏകീകൃത സിവിൽ കോഡ് സെമിനാർ സംഘടിപ്പിച്ചത് മതത്തിന്റെ ഭാഗമായിട്ടല്ല. ഫാസിസത്തിനെതിരായ പ്രതിരോധമാണ് ഉദ്ദേശിക്കുന്നത്. ജനാധിപത്യ സമൂഹത്തെ നിലനിർത്താനാണ് സിപിഎം പ്രതിരോധമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട സിപിഎമ്മിന്റെ ആദ്യത്തെ പരിപാടിയാണ് കോഴിക്കോട് നടക്കുന്ന സെമിനാർ. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുക. പരിപാടിയിൽ കേന്ദ്രകമ്മിറ്റിയംഗങ്ങളും പിബി അംഗങ്ങളും പങ്കെടുക്കും. സെമിനാറില്‍ എല്‍ഡിഎഫ് ഘടകകക്ഷി നേതാക്കളെല്ലാം പങ്കെടുക്കുന്നുണ്ട്.

Advertisment

അതേസമയം, എല്‍ഡിഎഫ് കണ്‍വീനറായ ഇ.പി.ജയരാജന്‍ സെമിനാറിൽ പങ്കെടുക്കുന്നില്ല. ഡിവൈഎഫ്‌ഐ പരിപാടിയില്‍ പങ്കെടുക്കാനായി ഇ.പി തിരുവനന്തപുരത്താണ്. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി തയ്യാറാക്കിയ സെമിനാർ പോസ്റ്ററിൽ ഇ.പിയുടെ പേര് ഇല്ലാത്തതാണ് വിട്ടുനിൽക്കാൻ കാരണമെന്നാണ് സൂചന.

M V Govindan Ep Jayarajan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: