Latest News

മന്ത്രിസഭ വികസനം; സിപിഎം സംസ്ഥാന സമിതിയും സെക്രട്ടേറിയേറ്റും ഇന്ന്

മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയ്ക്ക് പോകുമ്പോൾ ഇ.പി.ജയരാജന് മുഖ്യമന്ത്രിയുടെ താൽക്കാലിക ചുമതല കൈമാറും

ep jayarajan

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന വിഷയം ചർച്ച ചെയ്യാനായി സിപിഎമ്മിന്റെ സെക്രട്ടറിയേറ്റ് യോഗവും സംസ്ഥാന സമിതി യോഗവും ഇന്ന് നടക്കും. ഇ.പി.ജയരാജനെ വീണ്ടും മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരുന്ന കാര്യമാണ് ചർച്ച ചെയ്യുക.

ഒരു മന്ത്രിസ്ഥാനം കൂടി സിപിഎം എടുക്കുമ്പോൾ സിപിഐക്ക് തുല്യ വിഹിതം നൽകാൻ ചീഫ് വിപ്പ് സ്ഥാനം നൽകുന്നതടക്കമുളള കാര്യങ്ങൾ യോഗം ചർച്ച ചെയ്യും. മന്ത്രിസഭയിലേക്കുള്ള ഇ.പി.ജയരാജന്റെ മടങ്ങിവരവ് സംബന്ധിച്ച് അന്തിമ തീരുമാനം ഇന്നത്തെ യോഗത്തിലുണ്ടാകും.

സിപിഎമ്മിനകത്ത് ഇ.പി.ജയരാജൻ തിരികെ വരണമെന്ന ആവശ്യം തന്നെയാണ് ഭൂരിഭാഗം പാർട്ടി നേതാക്കൾക്കുമുളളത്. തിരികെ വന്നാലും ജയരാജന് മുൻപ് കൈകാര്യം ചെയ്ത വ്യവസായ വകുപ്പ് തന്നെ നൽകും. അങ്ങിനെ വന്നാൽ മന്ത്രിസഭയിൽ അഴിച്ചുപണി നടക്കും. മന്ത്രി എ.സി.മൊയ്‌തീനെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ചുമതല നൽകും.

മന്ത്രി കെ.ടി.ജലീലിന്റെ വകുപ്പുകളിലും മാറ്റമുണ്ടാകും. ഇദ്ദേഹത്തിന് ഉന്നത വിദ്യാഭ്യാസവും സാമൂഹ്യക്ഷേമവും നൽകും. ഈ വിഷയങ്ങളിലെല്ലാം സംസ്ഥാന സമിതിയിൽ ചർച്ച നടക്കും. സെക്രട്ടേറിയേറ്റ് തീരുമാനങ്ങൾ സംസ്ഥാന സമിതി അംഗീകരിക്കാനാണ് സാധ്യത.

അതേസമയം ഈ മാസം 19 ന് ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പോകും. അതിന് മുൻപ് മന്ത്രിസഭ പുനഃസംഘടന നടത്താനാണ് നീക്കം. മുഖ്യമന്ത്രിയുടെ അസാന്നിദ്ധ്യത്തിൽ ഇ.പി.ജയരാജനാകും മുഖ്യമന്ത്രിയുടെ താൽക്കാലിക ചുമതല വഹിക്കുക.

Web Title: Ep jayarajan minister post cpm state committee meeting today

Next Story
Kerala Floods Rain Live Updates: മുഖ്യമന്ത്രി ദുരന്തനിവാരണ പ്രവർത്തനങ്ങൾ വിലയിരുത്തി; പെരിയാര്‍ തീരത്ത് ജലനിരപ്പില്‍ കുറവ്
The moderation of comments is automated and not cleared manually by malayalam.indianexpress.com