/indian-express-malayalam/media/media_files/uploads/2022/12/Pinarayi-EP-Jayarajan-FI.jpg)
മുഖ്യമന്ത്രിയെ കണ്ട് ഇ പി, മുന്നണി കാര്യങ്ങളില്‍ സജീവമാകാന്‍ നിര്‍ദേശം, എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുക്കും
തിരുവനന്തപുരം: സിപിഎം സെമിനാര്‍ ബഹിഷ്‌കരണ വിവാദങ്ങള്‍ക്കിടെ സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ വൈകീട്ട് നാലിന് തിരുവനന്തപുരത്തായിരുന്നു കൂടിക്കാഴ്ച. ഏക സിവില്‍കോഡ് വിഷയത്തില്‍ സിപിഎം സംഘടിപ്പിച്ച സെമിനാര്‍ ഇ.പി ബഹിഷ്‌കരിച്ചുവെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്കിടെയാണ് കൂടിക്കാഴ്ച നടന്നത്.
മുന്നണി പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്കിടെ ഇ.പി ജയരാജനോട് നിര്‍ദേശിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. ഈ മാസം 22-ന് ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ ഇപി ജയരാജന്‍ പങ്കെടുക്കും. പാര്‍ട്ടി പരിപാടികളിലെയും നേതൃയോഗങ്ങളിലെയും ഇ.പിയുടെ അസാന്നിധ്യം രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായിരുന്നു.
ഏക സിവില്‍ കോഡിനെതിരെ കോഴിക്കോട് സംഘടിപ്പിച്ച സിപിഎം ദേശീയ സെമിനാറില്‍ ഇപി ജയരാജന്‍ പങ്കെടുക്കാതിരുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇ പി ജയരാജന്‍ പ്രവര്‍ത്തനത്തില്‍ സജീവമാകേണ്ടതുണ്ടെന്ന് കഴിഞ്ഞദിവസംസംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രതികരിച്ചിരുന്നു. പാര്‍ട്ടി പരിപാടി എല്ലാവര്‍ക്കും ബാധകമാണെന്നും സെമിനാറിലെ ഇപി യുടെ അസാന്നിധ്യത്തെ കുറിച്ചുള്ള ചോദ്യത്തില്‍ ഗോവിന്ദന്‍ പറഞ്ഞു.
ആയുര്‍വേദ റിസോര്‍ട്ട് വിവാദം വന്നതിന് പിന്നാലെയാണ് ജയരാജന്‍ പാര്‍ട്ടി യോഗങ്ങളില്‍നിന്ന് വിട്ടുനിന്നത്. പാര്‍ട്ടി ഇടപെടലിനെത്തുടര്‍ന്ന് അദ്ദേഹം പരിപാടികളില്‍ ഇടക്കാലത്ത് സജീവമായെങ്കിലും ദേശീയ സെമിനാറിലെ അസാന്നിധ്യം വീണ്ടും അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
അതേസമയം സെമിനാറില്‍ പ്രസംഗിക്കുന്നവരുടെ കൂട്ടത്തില്‍ തന്റെ പേരിലായിരുന്നു എന്നാണ് ഇപിയുടെ വിശദീകരണം. അജന്‍ഡ നേരത്തെ തന്നെ നിശ്ചയിച്ചിരുന്നതാണ്. കൂടാതെ ഇന്നലെ മുന്‍കൂട്ടി നിശ്ചയിച്ച മറ്റൊരു പരിപാടി ഉണ്ടായിരുന്നതായും സെമിനാറില്‍ പങ്കെടുക്കാത്തതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമായി ഇപി പ്രതികരിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us