കന്യാകുമാരി: 14-ാം വയസ്സില്‍ എന്‍ റിക്ക ലെക്‌സി വെടിവയ്പ്പിന് ദൃക്‌സാക്ഷിയാകുകയും എട്ട് വര്‍ഷത്തിനുശേഷം ആത്മഹത്യ ചെയ്യുകയും ചെയ്തയാളിന്റെ കുടുംബം ഇറ്റലിയില്‍ നിന്നും 100 കോടി രൂപ നഷ്ടപരിഹാരം വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു.

2012 ഫെബ്രുവരി 15-ന് കേരള തീരത്ത് മത്സ്യബന്ധന ബോട്ടിലെ രണ്ട് മത്സ്യത്തൊഴിലാളികളെ ഇന്‍ റിക്ക ലെക്‌സി കപ്പലിലെ ഇറ്റാലിയന്‍ മറീനുകള്‍ വെടിവച്ചു കൊല്ലുന്നതിന് കണ്ടതിനുശേഷം പ്രിജിന്‍ എ ഭയന്നുവെന്നും അതിനുശേഷം മാനസികമായി തളര്‍ന്നിരുന്നുവെന്നും കുടുംബം ജൂലൈ ആറിന് കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്ക് നല്‍കിയ അപേക്ഷയില്‍ പറയുന്നു. ഈ സംഭവത്തിനുശേഷം പ്രിജിന്‍ വിഷാദത്തിന് അടിപ്പെട്ടുവെന്നും കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആത്മഹത്യ ചെയ്തുവെന്നും കുടുംബം പറയുന്നു.

കന്യാകുമാരി ജില്ലയിലെ കാഞ്ഞംപുരം സ്വദേശികളാണ് ഇവര്‍. പ്രിജിന്റെ 59 വയസ്സുള്ള അമ്മയും സഹോദരിമാരുമടങ്ങുന്ന എട്ടംഗ കുടുംബമാണ് നഷ്ടപരിഹാരം ഇറ്റലിയില്‍ നിന്നും വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെടുന്നത്.

Read Also: കേസ് വിവരങ്ങള്‍ ആരും അറിയിക്കാറില്ല; ഇറ്റാലിയന്‍ നാവികര്‍ക്ക് മാപ്പ് നല്‍കി വാലന്റൈനിന്റെ കുടുംബം

കടല്‍ നിയമങ്ങളുടെ യുഎന്‍ കണ്‍വെന്‍ഷന്‍ അനുസരിച്ചുള്ള ആര്‍ബിട്രല്‍ ട്രൈബ്യൂണലിന്റെ കണ്ടെത്തലുകള്‍ പ്രകാരം പ്രിന്‍സിനെതിരായ നിയമലംഘനങ്ങളുടെ പേരില്‍ ഇറ്റലിയില്‍ നിന്നും നഷ്ടപരിഹാരം ലഭിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

എന്‍ റിക്ക ലെക്‌സിയിലെ മറീനുകള്‍ ആക്രമിച്ച സെന്റ് ആന്റണി ബോട്ടില്‍ സഹായിയായി പ്രിജിന്‍ പ്രവര്‍ത്തിച്ചിരന്നു. സംഭവത്തിനുശേഷം മറ്റൊരു ബോട്ടില്‍ പ്രിജിനെ കരയിലെത്തിച്ചു.കേരളത്തിന്റെ തീരത്തിലെത്തിയ പ്രിജിന്‍ ബോട്ടുടമ ഫ്രെഡ്ഡിയുടെ നിര്‍ദ്ദേശപ്രകാരം വീട്ടിലേക്ക് മടങ്ങി.

അതിനുശേഷം, പ്രിജിന് ഉറക്കം നഷ്ടമാകുകയും ഞെട്ടി ഉണരുകയും ഉറക്കത്തില്‍ അലറി വിളിക്കുകയും ചെയ്തിരുന്നു. പ്രിജിന് നീതി ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന് ബോട്ടുടമ വാക്ക് നല്‍കിയിരുന്നു. ഇയാള്‍ പലതവണ പ്രിജിന്റെ വീട് സന്ദര്‍ശിച്ചിരുന്നു.

Read Also: കടല്‍ കൊലക്കേസിൽ ഗൗരവമായ ഇടപെടല്‍ ഉണ്ടായില്ല; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

സംഭവത്തില്‍ കൊല്ലപ്പെട്ട അജീഷ് പിങ്കിന്റെ അയല്‍വാസിയാണ് പ്രിജിന്‍. കൊല്ലം സ്വദേശിയായ ജെലസ്റ്റിനും കൊല്ലപ്പെട്ടിരുന്നു. ഈ ക്രൂരകൊലപാതകങ്ങള്‍ നേരിട്ട് കണ്ട പ്രിജിന് സൈക്കോളജിസ്റ്റിന്റെ ചികിത്സ ലഭിച്ചതുമില്ല.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഇറ്റലി നഷ്ടപരിഹാരം നല്‍കണമെന്ന് ട്രൈബ്യൂണല്‍ വിധിച്ച് രണ്ടാഴ്ച്ചയ്ക്കുശേഷമാണ് പ്രിജിന്റെ കുടുംബം കേന്ദ്രത്തെ സമീപിച്ചത്.

ന്യായമായി കണക്കുകൂട്ടിയ നഷ്ടപരിഹാരമാണ് 100 കോടി രൂപയെന്ന് കുടുംബത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.

Read in English: Boy was on boat that took fire from Italian marines, claims family; seeks Rs 100 cr compensation

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.