മുംബൈ: പത്തനംതിട്ട അടൂര്‍ സ്വദേശിയായ യുവ എൻജിനീയര്‍ എനോസ് വര്‍ഗീസിനെ ഒ എന്‍ ജി സി (ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷൻ)യുടെ മുംബൈയിലെ എണ്ണസംസ്കരണ പ്ലാന്റില്‍നിന്ന് കടലില്‍ വീണ് കാണാതായ സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. എനോസ് സ്വയം കടലിലേക്ക് എടുത്ത് ചാടിയതാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കമ്പനി. എന്നാല്‍ യുവാവ് ആത്മഹത്യ ചെയ്യില്ലെന്നാണു കുടുംബം പറയുന്നത്.
വ്യക്തമായ കാരണങ്ങള്‍ നിരത്തിയാണു കുടുംബത്തിന്റെ വാദങ്ങള്‍. ഒപ്പം ജോലി ചെയ്യുന്ന ഗുജറാത്ത് സ്വദേശിയായ കരണ്‍ തന്നെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും കരയിലെത്തിയിട്ട് എല്ലാം വിശദമായി പറയാമെന്നും എനോസ് സുഹൃത്തുക്കള്‍ക്കയച്ച സന്ദേശം ചൂണ്ടിക്കാണിച്ചാണ് പിതാവ് വര്‍ഗീസ് സംശയം പ്രകടിപ്പിച്ചിരിക്കുന്നത്.
എന്നാല്‍ എനോസ് സ്വയം കടലിലേക്ക് എടുത്തു ചാടിയതാണെന്നാണ് കരണിന്റെ മൊഴി. സന്ദേശങ്ങളുടെ സ്ക്രീന്‍ഷോട്ട് കുടുംബം പൊലീസിന് കൈമാറിയതയാണു ലഭിക്കുന്ന വിവരം. രണ്ടു ദിവസമായി കരണിനെ മുംബൈ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. വെള്ളിയാഴ്ചയാണു കേസിനാസ്പദമായ സംഭവം.
ഒ എൻ ജി സിക്കായി കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന സിസ്റ്റം പ്രൊട്ടക്ഷന്‍ എന്ന കമ്പനിയിലെ ഇലക്ട്രിക്കൽ എൻജിനീയറാണ് എനോസ്. മുംബൈയില്‍നിന്ന് ഏകദേശം 150 കിലോമീറ്റർ അകലെ കടലിലുള്ള ബോംബെ ഹൈ സൗത്ത് എന്ന എണ്ണസംസ്കരണ പ്ലാറ്റ്‌ഫോമിലായിരുന്നു ജോലി.