/indian-express-malayalam/media/media_files/uploads/2017/10/kut.jpg)
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ അശാസ്ത്രീയ പരിഷ്കരണങ്ങൾക്കെതിരെ എൻജിനീയറിങ് വിദ്യാർഥികളുടെ പ്രതിഷേധം. അശാസ്ത്രീയമായ ഇയർബാക്ക് സംവിധാനത്തിനെതിരെയാണ് വിദ്യാർഥി പ്രതിഷേധം. ഓരോ വർഷം കഴിയുന്തോറും ഇയർബാക്ക് കാത്തു നിൽക്കുന്ന വിദ്യാർഥികളുടെ എണ്ണം മൂന്നിരട്ടി വർധിക്കുന്നുവെന്നാണ് പരാതി.
സർവകലാശാലയുടെ പുതിയ പരിഷ്കരണത്തിനെതിരെ പ്രതിഷേധിച്ച് സംസ്ഥാനത്തെ എൻജിനീയറിങ് വിദ്യാർഥികൾ ഇന്ന് പഠിപ്പ്മുടക്കി പ്രതിഷേധിച്ചു. സംസ്ഥാനത്തെ 80 ഓളം എൻജിനിയറിങ് കോളേജിന്റെ പ്രവർത്തനം ഇന്ന് നിശ്ചലമായി. ഇയര്‍ബാക്ക് സംവിധാനം തങ്ങളുടെ ഭാവി തകർക്കുമെന്നാണ് വിദ്യാർഥികളുടെ വാദം.
എൻജിനീയറിങ് പഠിക്കാൻ വരുന്ന വിദ്യാർഥികളെ അടിമയാക്കുന്ന സമ്പ്രദായമാണ് കെടിയു നടപ്പിലാക്കുന്നതെന്ന് സംയുക്ത വിദ്യാർഥി സംഘടന നേതാക്കൾ ആരോപിക്കുന്നു. എത്രയും പെട്ടെന്ന് തന്നെ ഇക്കാര്യത്തിൽ തീരുമാനമെടുത്തില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കാനാണ് തീരുമാനം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.