തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ എഞ്ചിനീയറിങ്ങ് കോളേജിലെ ഫീസ് സംബന്ധിച്ച് ധാരണയായി. 102 സ്വാശ്രയ എഞ്ചിനീയറിങ് കോളേജുകളും സര്‍ക്കാരുമായി ഇത് സംബന്ധിച്ച് കാരാർ ഒപ്പിട്ടു. സ്വാശ്രയ എഞ്ചിനീയറിങ്ങിലെ 50 ശതമാനം സീറ്റുകൾ സർക്കാരിന് വിട്ടു നൽകും , ഈ സീറ്റുകളിൽ സർക്കാർ നേരിട്ടായിരിക്കും പ്രവേശനം നടത്തുക.

സർക്കാർ സീറ്റിൽ പ്രവേശനം ലഭിക്കുന്ന പകുതി വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ ഫീസില്‍ പഠിക്കാന്‍ അവസരം ഒരുക്കും. സര്‍ക്കാര്‍ സീറ്റില്‍ പ്രവേശനം ലഭിക്കുന്ന പകുതി കുട്ടികള്‍ക്ക് 50,000 രൂപയായിരിക്കും ഫീസ്. ശേഷിക്കുന്ന സര്‍ക്കാര്‍ സീറ്റുകളിലെ കുട്ടികളില്‍ നിന്ന് 75,000 രൂപ വീതം ഫീസ് ഈടാക്കും.

ആകെ പ്രവേശനം ലഭിക്കുന്ന കുട്ടികളില്‍ 25 ശതമാനം പേര്‍ക്കാണ് ഫീസില്‍ ഇളവ് ലഭിക്കുക. ചില കോളേജുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. ഒരു വര്‍ഷമാണ് കരാറിന്റെ കാലാവധി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ