scorecardresearch

എൻജിനീയറിങ് പ്രവേശന പരീക്ഷ മാറ്റിവച്ചു

ലോക്‌സഭ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് എൻജിനീയറിങ് പ്രവേശന പരീക്ഷ മാറ്റിവച്ചത്

ലോക്‌സഭ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് എൻജിനീയറിങ് പ്രവേശന പരീക്ഷ മാറ്റിവച്ചത്

author-image
WebDesk
New Update
niti Ayog, Civil Service, Civil service exam, NITI Ayog, നീതി ആയോഗ്, സിവിൽ സർവ്വീസ് പരീക്ഷ, സിവിൽ സർവ്വീസ് പ്രായപരിധി

niti Ayog, Civil Service, Civil service exam, NITI Ayog, നീതി ആയോഗ്, സിവിൽ സർവ്വീസ് പരീക്ഷ, സിവിൽ സർവ്വീസ് പ്രായപരിധി

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ് പ്രവേശന പരീക്ഷ മാറ്റിവച്ചു. ഏപ്രിൽ 22, 23 തിയതീകളിൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവച്ചിരിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് പരീക്ഷകൾ ഏപ്രിൽ 27, 28 തീയതികളിലേയ്ക്ക് മാറ്റിയിരിക്കുന്നത്. ഏപ്രിൽ 23നാണ് കേരളത്തിൽ പൊതു തിരഞ്ഞെടുപ്പ്.

Advertisment

Also Read: എൻജിനീയറിങ് പ്രവേശന പരീക്ഷ തിരഞ്ഞെടുപ്പ് ദിവസം; വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ആശങ്ക

ഏപ്രിൽ 22ന് നടത്താനിരുന്ന പേപ്പർ -ഒന്ന്​ ഫിസിക്​സ്​ ആൻഡ് കെമിസ്​ട്രി പരീക്ഷ 27ന്​ ശനിയാഴ്​ച രാവിലെ 10 മുതൽ 12.30 വരെയും 23ന് നടത്താനിരുന്ന പേപ്പർ -രണ്ട് മാത്തമാറ്റിക്സ് 28ന്​ ഞായറാഴ്​ച രാവിലെ 10 മുതൽ 12.30 വരെയും നടക്കും. കേരളത്തിലെ 14 ജില്ലാ കേന്ദ്രങ്ങളിലും മുംബൈ, ന്യൂഡൽഹി, ദുബായ്​ എന്നീ കേന്ദ്രങ്ങളിലും എൻജിനീയറിങ് പ്രവേശന പരീക്ഷ ഇതേ ഷെഡ്യൂൾ പ്രകാരമാകും നടക്കുക.

സംസ്ഥാനത്തെ എൻജിനീയറിങ് പ്രവേശന പരീക്ഷ (KEAM 2019) തിരഞ്ഞെടുപ്പ് ദിവസം വരുന്നതിനാല്‍ പരീക്ഷ മാറ്റി വയ്ക്കുമെന്ന് പ്രവേശന പരീക്ഷ കമ്മീഷണര്‍ എ.ഗീത പറഞ്ഞിരുന്നു. ഇതോടെ തിരഞ്ഞെടുപ്പ് പ്രവേശന പരീക്ഷയെ ബാധിക്കില്ല.

Advertisment
Exam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: