കോഴിക്കോട്: നിലമ്പൂരിലെ മേരിമാത എജ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റ‌്യൂട്ട് തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിനെ എൻഫോ‌ഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യ ചെയ്തു. കേസിലെ മുഖ്യപ്രതി സിബി വയലിലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.

കോഴിക്കോട് കല്ലായിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. ബുധനാഴ്​ച രാവിലെ 11 മുതൽ വൈകീട്ട്​ നാലുവരെ ചോദ്യംചെയ്യൽ തുടർന്നു.

കോടികളുടെ വിദ്യാഭ്യാസ തട്ടിപ്പ്​ നടത്തിയ സിബി വയലിൽ മൂന്നു​ കോടി രൂപ കൈക്കൂലി നൽകി ‘ഫുഡ‌് കോർപറേഷൻ ഓഫ‌് ഇന്ത്യയുടെ ബോർഡ‌് അംഗമെന്ന വ്യാജ മേൽവിലാസം സംഘടിപ്പിച്ചുവെന്ന്​ പരാതിയുയർന്നിരുന്നു.

വിദേശത്ത് എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതിയായ സിബിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷൗക്കത്തിനേയും ചോദ്യം ചെയ്തത്. ഇയാളുടെ സാമ്പത്തിക തട്ടിപ്പുകള്‍ സംബന്ധിച്ച കാര്യങ്ങളാണ് ഇഡി അന്വേഷിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ ഇയാള്‍ മത്സരിച്ചിരുന്നു. നിലമ്പൂര്‍ മേഖലയിലെ മറ്റ് ചില നേതാക്കളേയും ചോദ്യം ചെയ്യാനായി ഇ.ഡി അടുത്ത ദിവസങ്ങളില്‍ വിളിച്ചു വരുത്തുന്നുണ്ട്.

കഴിഞ്ഞ നവംബറിലാണ്​ കേസിൽ സിബി അറസ്​റ്റിലായത്​. ആര്യാടൻ ഷൗക്കത്ത്​ നിലമ്പൂർ മുനിസിപ്പൽ ചെയർമാനായിരിക്കെ ലക്ഷക്കണക്കിന്​ രൂപയുടെ സ്​പോൺസർഷിപ്പുകൾ നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ്​ മൊഴിയെടുത്തതെന്നാണ്​ അദ്ദേഹം​ പ്രതികരിച്ചത്​.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.