കോഴിക്കോട്: പീസ് സ്കൂൾ ചെയർമാൻ എം.എം.അക്ബറിനെ എൻഫോഴ്സ്മെന്‍റ് വിഭാഗം ചോദ്യം ചെയ്തു. കോഴിക്കോട് വച്ചായിരുന്നു ചോദ്യം ചെയ്യൽ നടന്നത്. പീസ് സ്കൂളിന്‍റെ സാമ്പത്തിക സ്രോതസുകളെ സംബന്ധിച്ചാണ് എൻഫോഴ്സ്മെന്‍റ് വിഭാഗം അന്വേഷണം നടത്തുന്നത്. മതസ്പർദ്ധ വളർത്തുന്ന പാഠഭാഗങ്ങൾ പഠിപ്പിച്ചെന്ന പരാതിയെ തുടര്‍ന്നാണ് പീസ് സ്കൂള്‍ ചെയര്‍മാനെതിരെ ആദ്യം കേസെടുക്കുന്നത്.

പിന്നീട് അദ്ദേഹം ഖത്തറിലേക്ക് കടന്നെങ്കിലും ഓസ്ട്രേലിയയിൽ നിന്ന് ദോഹയിലേക്ക് മടങ്ങുന്നതിനിടെയാണ് എം.എം.അക്ബറിനെ അറസ്റ്റ് ചെയ്തത്. കൊച്ചി പീസ് സ്കൂളിനെതിരെ കേസ് റജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് എം.എം.അക്ബർ ഖത്തറിലേക്ക് കടന്നത്. മതസ്പർദ്ധ വളർത്തുന്ന പാഠഭാഗങ്ങൾ പഠിപ്പിച്ചെന്ന പരാതിയിലാണ് കൊച്ചി ചക്കരപ്പറമ്പിലെ പീസ് സ്കൂളിനെതിരെ കേസെടുത്തത്.

എം.എം.അക്ബർ എംഡിയായ പീസ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് പീസ് സ്കൂളുകളുടെ പ്രവർത്തനം. ഐസിസുമായി ബന്ധമുണ്ടായിരുന്ന ചിലർ പീസ് സ്കൂളിൽ ജോലി ചെയ്തിരുന്നെന്ന ആരോപണം പീസ് ഫൗണ്ടേഷനെയും സംശയനിഴലിലാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.