scorecardresearch
Latest News

പുതിയ വെളിപ്പെടുത്തല്‍; മൊഴി നല്‍കുന്നതിന് സാവകാശം തേടി സ്വപ്ന

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എം.ശിവശങ്കര്‍ ഇടപെട്ടുവെന്ന് സ്വപ്ന അടുത്തിടെ വെളിപ്പെടുത്തിയിരുന്നു

Swapna Suresh, Pinarayi Vijayan, M Sivasankar

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മൊഴി നല്‍കാന്‍ സാവകാശം തേടി സ്വപ്ന സുരേഷ്. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം രണ്ട് ദിവസത്തെ സമയമാണ് സ്വപ്ന ആവശ്യപ്പെട്ടത്. ഓഫീസില്‍ നേരിട്ടെത്തിയാണ് സ്വപ്ന ആവശ്യം ഉന്നയിച്ചത്. ഇഡി ഉദ്യോഗസ്ഥര്‍ ഇത് അനുവദിച്ചെന്നാണ് ലഭിക്കുന്ന വിവരം.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം.ശിവശങ്കര്‍ ഇടപെട്ടുവെന്ന് സ്വപ്ന അടുത്തിടെ വിവിധ ന്യൂസ് ചാനലുകളിലൂടെയായി വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാനാണ് സ്വപ്നയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

കസ്റ്റഡിയില്‍ കഴിയവെ മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയാന്‍ ഇഡി നിര്‍ബന്ധിച്ചുവെന്ന് പറയുന്ന സ്വപ്നയുടെ ശബ്ദരേഖ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇത് കെട്ടിച്ചമച്ചതാണെന്നും പിന്നില്‍ ശിവശങ്കറാണെന്നും സ്വപ്ന ആരോപിച്ചിരുന്നു.

ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ ഇഡി ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ സ്വപ്ന കസ്റ്റഡിയിലുണ്ടായിരുന്നപ്പോള്‍ സുരക്ഷയ്ക്ക് നിന്നിരുന്ന പൊലീസുകാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇഡിയെ പ്രതിയാക്കി പൊലീസ് കേസെടുക്കുകയായിരുന്നു. കേസ് ഹൈക്കോടതി പിന്നീട് റദ്ദാക്കി.

Also Read: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം തടയണം; ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കും

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Enforcement directorate to question swapna suresh