‘കേസെടുക്കാൻ അധികാരമുണ്ട്’; എൻഫോഴ്‌സ്‌മെന്റിനോട് പോരിനുറച്ച് സർക്കാർ

കേസ് സിബിഐയ്‌ക്ക് കൈമാറണമെന്ന ആവശ്യത്തെയും സർക്കാർ എതിർത്തു. കേസന്വേഷണത്തിൽ ഇടപെടൽ പാടില്ലെന്ന് സുപ്രീം കോടതിയുടെ തന്നെ ഉത്തരവുണ്ടെന്നും അന്തിമ റിപ്പോർട്ട് സമർപ്പിച്ച ശേഷം പ്രതിക്ക് വിചാരണ കോടതിയെ സമീപിക്കാമെന്നും സർക്കാർ വ്യക്തമാക്കി

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഉദ്യേഗസ്ഥർക്കെതിരെ കേസെടുക്കാൻ പൊലീസിന് അധികാരമുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ. കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ സംസ്ഥാന ഏജൻസികൾക്ക് നിയമപരമായ വിലക്കില്ലെന്നും പ്രതിക്ക് അന്വേഷണ ഏജൻസിയെ തീരുമാനിക്കാനാവില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്തിക്കെതിരെ മൊഴി നൽകാൻ സ്വപ്‌നയെ നിർബന്ധിച്ചുവെന്ന മൊഴികളുടെ അടിസ്ഥാനത്തിൽ എൻഫോഴ്‌സ്‌മെന്റിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ഈ കേസ് റദ്ദാക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ജോയിന്റ് ഡയറക്‌ടർ പി.രാധാകൃഷ്‌ണന്റെ ഹർജിയിലാണ് സർക്കാർ നിലപാടറിയിച്ചത്.

ഔദ്യോഗിക ചുമതലകൾ വഹിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തിപരമായി നൽകിയ ഹർജി നിലനിൽക്കില്ല. സ്വകാര്യ അഭിഭാഷകൻ മുഖേനയാണ് രാധാകൃഷ്ണൻ ഹർജി സമർപ്പിച്ചിട്ടുള്ളത്. വ്യക്തിപരമായി നൽകിയ കേസിൽ അന്വേഷണ ഏജൻസിയുടെ കൈവശമുള്ളതും കോടതിയിൽ നേരത്തെ രഹസ്യമായി സമർപ്പിച്ചതുമായ രേഖകൾ ഹാജരാക്കിയതിൽ ദുരുദ്ദേശത്തോടെയാണ്. ഔദ്യോഗിക രേഖകൾ സമർപ്പിച്ചതിനു പിന്നിൽ ഉദ്യോഗസ്ഥന്റെ വ്യക്തി താൽപ്പര്യം പ്രകടമാണ്. മുതിർന്ന ഉദ്യോസ്ഥനിൽ നിന്ന് പ്രതീക്ഷിക്കാവുന്ന കാര്യമല്ല ഇതെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.

Read Also: ജലീലിന്റെ ഒക്കത്തിരുന്ന് തന്നെ കാണണമെന്നു പറഞ്ഞ കുട്ടിയുടെ അരികിലേക്ക് കൈ നിറയെ ചോക്ലേറ്റുമായി ഫിറോസെത്തി, വീഡിയോ

ക്രൈംബ്രാഞ്ച് എടുത്ത കേസ് റദാക്കണമെന്ന് ആവശ്യപ്പെട്ടതിനു പിന്നിൽ ബാഹ്യമായ ഗുഢലക്ഷ്യങ്ങളുണ്ട്. ആരോപണങ്ങളും കേട്ടുകേൾവികളും ഉൾപ്പെടുത്തി ഹർജിയിൽ ഹാജരാക്കിയ രേഖകൾ, കേന്ദ്ര ഏജൻസികൾ സംസ്ഥാനത്ത് നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെടുത്തി സർക്കാറിലെ ഉന്നതരെ അപകീർത്തിപ്പെടുത്താനാണ്. ഉന്നതർ കക്ഷിയല്ലാത്ത ഹർജിയിൽ പൊതുമണ്ഡലത്തിൽ അവരെ മോശക്കാരാക്കാനാണ് രേഖകൾ ഉൾപ്പെടുത്തിയത്. സ്വന്തം ആവശ്യത്തിന് വേണ്ടി കോടതിയെ ദുരുപയോഗം ചെയ്യുന്ന ഹർജിക്കാരൻ നിയമപരമായ നടപടിക്ക് അർഹനാണ്. ഉദ്യോഗസ്ഥന്റെ ഹർജി കോടതിയുടെ ശ്രദ്ധ തിരിക്കാനും മാധ്യമ പ്രശസ്‌തിക്കും വേണ്ടിയുള്ളതാണെന്നും സർക്കാർ പറഞ്ഞു.

സ്വപ്‌ന സുരേഷിന്റെ ശബ്‌ദരേഖയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് എൻഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് അന്വേഷണമെന്നും സർക്കാർ അറിയിച്ചു.

കേസ് സിബിഐയ്‌ക്ക് കൈമാറണമെന്ന ആവശ്യത്തെയും സർക്കാർ എതിർത്തു. കേസന്വേഷണത്തിൽ ഇടപെടൽ പാടില്ലെന്ന് സുപ്രീം കോടതിയുടെ തന്നെ ഉത്തരവുണ്ടെന്നും അന്തിമ റിപ്പോർട്ട് സമർപ്പിച്ച ശേഷം പ്രതിക്ക് വിചാരണ കോടതിയെ സമീപിക്കാമെന്നും സർക്കാർ വ്യക്തമാക്കി. ക്രിമിനൽ കേസിൽ ഏത് ഏജൻസി അന്വേഷണം നടത്തണമെന്ന് നിർദേശിക്കാൻ പ്രതിക്ക് അവകാശമില്ലെന്നും സർക്കാർ ചുണ്ടിക്കാട്ടി. ഹർജി ചൊവ്വാഴ്‌ച വീണ്ടും പരിഗണിക്കും.

എൻഫോഴ്‌സ്‌മെന്റ് ജോയിന്റ് ഡയറക്‌ടർ പി.രാധാകൃഷ്‌ണൻ എൻഫോഴ്‌സ്‌മെന്റ് പ്രോസിക്യൂട്ടർ വഴി നേരിട്ടല്ല ഹർജി നൽകിയിരിക്കുന്നത്. സ്വകാര്യ അഭിഭാഷകൻ മുഖേനയാണ് ഹർജി സമർപ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് നടത്തുന്ന അന്വേഷണം സർക്കാരിന്റെ ഒത്താശയോടെ അട്ടിമറിക്കുന്നതിനുള്ള നീക്കമാണ് ക്രൈംബ്രാഞ്ച് കേസെന്നും കള്ളക്കടത്തിലെ പ്രതിയും മുഖ്യ സൂത്രധാരനുമായ ശിവശങ്കറിന്റെ സ്വാധീനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ
കേസെടുത്തിട്ടുള്ളതെന്നും ഹർജിയിൽ ആരോപിക്കുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Enforcement directorate kerala police gold smuggling case pinarayi vijayan

Next Story
1549 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 1897 പേർക്ക് രോഗമുക്തിKerala Covid News Live, കേരള കോവിഡ് വാർത്തകൾ തത്സമയം, CM Press Meet, മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം, Kerala Covid 19 News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid 19, Kerala Numbers, കോവിഡ് 19, Thiruvannathapuram, തിരുവനന്തപുരം, Thrissur, തൃശൂർ, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com