സ്വർണക്കടത്ത് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ കേസ്: ഇഡി ഹർജി നാളെ പരിഗണിക്കും

ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നും സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുമാണ് ഹർജി

High Court of Kerala, കേരള ഹൈക്കോടതി ,iemalayalam
ഫൊട്ടൊ: നിതിന്‍ കൃഷ്ണന്‍
കൊച്ചി: സ്വർണക്കടത്ത് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തതിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് സമർപ്പിച്ച ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നും തുടർനടികൾ സ്റ്റേ ചെണമെന്നും ഉദ്യോഗസ്ഥർക്കെതിരെ
നടപടികൾ തടയണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യങ്ങൾ.
 എൻഫോഴ്സ്മെൻറ് ജോയിൻറ് ഡയറക്ടർ പി.രാധാകൃഷ്ണനാണ്  ഹർജിക്കാരൻ. എൻഫോഴ്സ്മെൻറ് പ്രോസിക്യൂട്ടർ വഴിയല്ലാതെ സ്വകാര്യ അഭിഭാഷകൻ മുഖേനയാണ്
ഹർജി സമർപ്പിച്ചത്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് നടത്തുന്ന അന്വേഷണം സർക്കാരിന്റെ ഒത്താശയോടെ അട്ടിമറിക്കാനുള്ള നീക്കമാണ് ക്രൈംബ്രാഞ്ച് കേസെന്നും കള്ളക്കടത്തില പ്രതിയും മുഖ്യ സൂത്രധാരനായ ശിവശങ്കറിന്റെ സ്വാധീനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തിതെന്നും ഹർജിയിൽ ആരോപിക്കുന്നു.
മുഖ്യമന്തിക്കെതിരെ മൊഴി നൽകാൻ സ്വപ്ന സുരേഷിനെ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. ഗൂഢാലോചന നടത്തിയതിനും ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണ ഏജന്‍സി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സ്വപ്‌നയുടെ ശബ്ദരേഖയെക്കുറിച്ചുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് നടപടി. സ്വപ്‌നയുടെ സുരക്ഷയ്ക്കായി നിയോഗിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയും കേസെടുക്കുന്നതില്‍ നിര്‍ണായകമായിട്ടുണ്ട്.

തങ്ങള്‍ക്കെതിരെ മൊഴി നല്‍കിയ വനിതാ പൊലീസുകാര്‍ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കത്ത് നല്‍കിയിരുന്നു. വ്യാജ മൊഴി നല്‍കിയ വനിതാ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ മൊഴിക്കു പിന്നില്‍ ഗൂഢാലോചനയാണ്. സമ്മര്‍ദം ചെലുത്തിയാണ് മൊഴിയെടുത്തതെന്ന് പ്രതി സ്വപ്‌ന സുരേഷ് പരാതിപ്പെട്ടിട്ടില്ല. അന്വേഷണം അട്ടിമറിക്കലാണ് ക്രൈംബ്രാഞ്ചിന്റെ ലക്ഷ്യമെന്നും ഇഡി കത്തിൽ പറയുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Enforcement directorate in hc seeking cbi probe

Next Story
കോവിഡ്: റൂട്ട് മാപ്പും സമ്പർക്കപ്പട്ടികയും വീണ്ടും ഉപയോഗിച്ചേക്കുംcovid 19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, covid 19 india, കോവിഡ്-19 ഇന്ത്യ, covid 19 kerala, കോവിഡ്-19 കേരളം, covid 19 maharashtra, കോവിഡ്-19 മഹാരാഷ്ട്ര, covid 19 punjab, കോവിഡ്-19 പഞ്ചാബ്, coronavirus india, കൊറോണ വൈറസ് ഇന്ത്യ, coronavirus kerala, കൊറോണ വൈറസ് കേരളം, coronavirus maharashtra, കൊറോണ വൈറസ് മഹാരാഷ്ട്ര, coronavirus  punjab, കൊറോണ വൈറസ് പഞ്ചാബ്, covid 19 news, കോവിഡ്-19 വാർത്തകൾ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, covid 19 latest news, കോവിഡ്-19 പുതിയ വാർത്തകൾ, coronavirus latest  news, കൊറോണ വൈറസ് പുതിയ വാർത്തകൾ, indian express malayalam, ഇന്ത്യൻ എക്‌സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com