കൊച്ചി: എൻഫോഴ്സ്മെന്റിന്റെ ചോദ്യം ചെയ്യൽ നോട്ടീസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.രവീന്ദ്രൻ സമർപ്പിച്ച ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. നോട്ടിസ് അയക്കാൻ പാടില്ലന്ന് പറയാൻ ഹർജിക്കാരന് അവകാശമില്ലന്ന് ഹർജിയെ എതിർത്ത് ഇ ഡി വ്യക്തമാക്കി. പലത തവണ സമൻസയച്ചിട്ടും ഹാജരായില്ലന്നും നിയമത്തിന്റെ കണ്ണിൽ നിന്ന് ഒളിച്ചോടാനാണ് ശ്രമമെന്നും ഇഡി ആരോപിച്ചു.
താൻ പ്രതിയല്ലന്നും സാക്ഷി മാത്രമാണന്നും രവീന്ദ്രൻ ബോധിപ്പിച്ചു. കോവിഡ് രോഗം മാറിയിട്ടേയുള്ളു എന്നും 18 – 20 മണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്താൽ ആരോഗ്യത്തെ ബാധിക്കുമെന്നും കൂടുതൽ സമയം ചോദ്യം ചെയ്യാൻ അനുവദിക്കരുതെന്നും രവീന്ദ്രൻ ആവശ്യപ്പെട്ടു.
Also Read: എൽഡിഎഫിന് ഇത്രയും മികച്ച വിജയം നേടിത്തന്നത് പ്രതിപക്ഷ നേതാവിന് അഭിനന്ദനം: എ.കെ ബാലൻ
അതേസമയം ഹർജിക്കാരന്റേത് അനാവശ്യ ആശങ്ക അല്ലേയെന്ന് കോടതി വാദത്തിനിടെ ആരാഞ്ഞു. സമൻസ് കിട്ടിയപ്പോഴൊക്കെ സമയം നീട്ടിച്ചോദിച്ചത് അനുവദിച്ചില്ലേ എന്നും കോടതി ചോദിച്ചു. അന്വേഷണം ആയി സഹ്കരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും
ഹർജിക്കാരന്റേത് അനാവശ്യ ആശങ്ക മാത്രമാണന്നും ഇഡി വ്യക്തമാക്കി. ഹർജിയിൽ കോടതി നാളെ വിധി പറയും.
വ്യാഴാഴ്ച ഹാജരാവാനാണ് രവീന്ദ്രന് എൻഫോഴ്സ്മെന്റ് നോട്ടീസ് നൽകിയിട്ടുള്ളത്. കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തിലാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുള്ളത്. മൂന്നാം തവണയാണു ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രവീന്ദ്രന് ഇഡി നോട്ടിസ് നൽകുന്നത്. നേരത്തെ കോവിഡ് ആയതിനാലും പിന്നീട് കോവിഡാനന്തര ചികിത്സയ്ക്കായും രവീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതിനാലാണ് ചോദ്യം ചെയ്യൽ നീണ്ടുപോയത്.
Also Read: വമ്പൻമാരുടെ തട്ടകത്തിൽ തിരിച്ചടി; പുതുപ്പള്ളിയിലും എൽഡിഎഫിന് നേട്ടം
രവീന്ദ്രന് ഒരാഴ്ചത്തെ വിശ്രമം വേണമെന്ന് മെഡിക്കൽ ബോർഡ് നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം നടത്തിയ എംആര്‍ഐ സ്കാനിൽ കഴുത്തില്‍ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. കടുത്ത തലവേദന, ന്യൂറോ പ്രശ്നങ്ങൾ,ശ്വാസംമുട്ട് തുടങ്ങിയ കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടികാണിച്ചാണ് സി.എം.രവീന്ദ്രന് ചൊവ്വാഴ്ച മെഡിക്കല്‍ കോളജിലെത്തിയത്. ആശുപത്രിയിലായതിനാല്‍ കഴിഞ്ഞദിവസം ചോദ്യം ചെയ്യലിനു ഹാജരാകാന്‍ സാധിക്കില്ലെന്നു രവീന്ദ്രന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ അറിയിച്ചിരുന്നു.