തിരുവനന്തപുരം : എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ വീണ്ടും സമരം ചെയ്യാനൊരുങ്ങുന്നു. സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുക എന്ന ആവശ്യമുയര്‍ത്തിയാണ് സമരം. എൻഡോസൾഫാൻ ദുരിത ബാധിതരായ അമ്മമാരും കുഞ്ഞുങ്ങളും വീണ്ടും സെക്രട്ടറിയേറ്റ് പടിക്കൽ സമരം ആരംഭിം എന്നാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയും സമരസംഘാടക സമിതിയും അറിയിക്കുന്നത്.

സർക്കാർ വഞ്ചനക്കെതിരെ അനിശ്ചിതകാല സമരം ആരംഭിക്കുന്നതിന് മുന്നോടിയായി ജനുവരി 30 ന് സെക്രട്ടറിയേറ്റ് പടിക്കൽ ഏകദിന സമരം നടത്തും. ദയാബായിയാണ് സമരം ഉദ്ഘാടനം ചെയ്യുന്നത്.

Read More : വിഷമഴയ്ക്കെതിരെ പ്രതിരോധത്തിന്റെ കുട നിവർത്തിയ അമ്മ

ദുരിത ബാധിതർക്ക്‌ സർക്കാർ നൽകിയ കരാറുകൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്‌ 2016 ജനുവരി 26നു ദുരിത ബാധിതരായ അമ്മമാരുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റുനു മുൻപിൽ ‘അനിശ്ചിതകാല പട്ടിണിസമരം’ നടത്തിയിരുന്നു. 9 ദിവസം നീണ്ട സമരത്തിനൊടുവിൽ കരാർ വ്യസ്ഥകൾ നടപ്പിലാക്കാമെന്ന് സർക്കാർ ഉറപ്പു നൽകി. ഇപ്പോൾ അധികാരത്തിലുള്ള സി പി ഐ എം – സി പി ഐ പാർട്ടികൾ അന്ന് പൂർണ്ണ പിന്തുണയുമായി സമരത്തിലുണ്ടായിരുന്നു. ഈ ഉറപ്പുകളും ഇപ്പോൾ ലംഘിക്കപ്പെട്ടിരിക്കുകയാണെന്നാണ് സമരസമിതി ആരോപിക്കുന്നത്.

ഇതിനുപുറമേ, എൻഡോസൾഫാൻ മെഡിക്കൽ ലിസ്റ്റിൽപ്പെട്ട മുഴുവൻ കുഞ്ഞുങ്ങൾക്കും നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്ന് ഇടതുപക്ഷ സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഈയൊരു സാഹചര്യവും കണക്കിലെടുത്താണ് അനിശ്ചിതകാല സമരം ആരംഭിക്കാന്‍  ദുരിത ബാധിതർ തീരുമാനിക്കുന്നത്. നിരവധി രാഷ്ട്രീയ – സാമൂഹിക പ്രവർത്തകർ സമരത്തിൽ പങ്കാളികൾ ആകും എന്ന് സമരസമിതി അറിയിക്കുന്നു.

Read More : അധികാരത്തിലിരിക്കുന്നവർക്ക് ഓർമ്മയുണ്ടോ ഈ കുഞ്ഞുങ്ങളെ?

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ