തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിത ബാധിതരുമായി സർക്കാർ നടത്തിയ ചർച്ച വിജയം. സമരം അവസാനിപ്പിക്കുന്നതായി സമര സമിതി പ്രവർത്തകർ അറിയിച്ചു. സമര സമിതിയുടെ ആവശ്യങ്ങളിൽ സർക്കാർ അനുകൂലമായ തീരുമാനം കൈക്കൊള്ളുമെന്ന്​ സർക്കാറി​​​ന്റെ ഉറപ്പിനെ തുടർന്നാണ്​ സമരം അവസാനിപ്പിക്കുന്നത്​.

സ​മ​രം പൂ​ർ​ണ വി​ജ​യ​മെ​ന്നാ​ണ് സ​മ​ര​സ​മി​തി മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്. ദു​രി​ത​ബാ​ധി​ത​രു​ടെ പ​ട്ടി​ക​യി​ൽ കൂ​ടു​ത​ൽ പേ​രെ ഉ​ൾ​പ്പെ​ടു​ത്താ​ൻ ധാ​ര​ണ​യാ​യി. 2017ൽ ​ത​യാ​റാ​ക്കി​യ പ​ട്ടി​ക​യി​ലെ 18 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് ഉ​ട​ൻ ആ​നു​കൂ​ല്യം ല​ഭ്യ​മാ​ക്കാ​നാ​ണ് ധാ​ര​ണ. മ​റ്റു​ള്ള​വ​രു​ടെ കാ​ര്യം പ്ര​ത്യേ​ക സ​മി​തി പ​രി​ഗ​ണി​ക്കും. ക​ള​ക്ട​ർ അ​ട​ങ്ങു​ന്ന സ​മി​തി​യാ​യി​രി​ക്കും ഇ​ത് പ​രി​ഗ​ണി​ക്കു​ക. മെഡിക്കൽ ബോർഡ്​ ശുപാർശ ചെയ്​ത എല്ലാവരേയും നേരിട്ട്​ അർഹരുടെ പട്ടികയിൽ ഉൾപ്പെടുത്തും. ബോർഡി​​​ന്റെ ശുപാർശ ഇല്ലാത്തവർക്ക്​ വൈദ്യ പരിശോധന നടത്താനും വേണ്ട നടപടികൾ സ്വീകരിക്കാൻ കലക്​ടർക്ക്​ നിർദേശം നൽകാനും മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി.

സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച്​ രാവിലെ എൻഡോസൾഫാൻ ദുരിത ബാധിതർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്​ ഹൗസിലേക്ക്​ സങ്കട മാർച്ച്​ നടത്തിയിരുന്നു. നിരാഹാര സമരം നടക്കുന്ന സമര പന്തലിൽ നിന്ന്​ ആരംഭിച്ച​ മാർച്ചിൽ എൻഡോസൾഫാൻ ദുരിത ബാധിതരായ കുട്ടികളെയും എടുത്തുകൊണ്ടാണ്​ അമ്മമാർ പ​െങ്കടുത്തത്​. ഇതിനിടയിലാണ്​ മുഖ്യമന്ത്രിയുടെ ഓഫീസ്​ ചർച്ചക്ക്​ സന്നദ്ധമാണെന്ന്​ അറിയിച്ചത്​.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook