കാസര്‍ഗോട്: സുപ്രീം കോടതി വിധിയും സർക്കാർ തീരുമാനങ്ങളും നടപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ നടന്ന കലക്ട്രേറ്റ് മാർച്ച് ദുരിതബാധിതരുടെ പ്രതിഷേധം വിളിച്ചറിയിക്കുന്നതായി തീർന്നു. അതിർത്തിയുടെ പേരിൽ പിന്തള്ളപ്പെട്ട ദുരിതബാധിതരുടെ അമ്മമാർ സർക്കാർ ഉത്തരവുകൾ അഗ്നിക്കിരയാക്കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
മുനീസ അമ്പലത്തറ , നാരായണൻ പേരിയ, പി.മുരളിധരൻ, ഹരി ചക്കരക്കല്ല്, പ്രേമചന്ദ്രൻ ചോമ്പാല, വിനോദ് പയ്യന്നൂർ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, അബ്ദുൾ കാദർ ചട്ടഞ്ചാൽ എന്നിവർ സംസാരിച്ചു. കെ.ടി. ബിന്ദു മോൾ, മിസിരിയ ബി,ഗീതജോണി , ജമീല.എം.പി, വിമലഫ്രാൻസിസ്, ചന്ദ്രാവതി.കെ, ഗോവിന്ദൻ കയ്യൂർ, എൻ.അമ്പാടി, കെ.കെ.നായർ, രാജൻ കൈനി, ശശിധര ബെള്ളൂർ, ശിവകുമാർ എൻമകജെ ,ഇസ്മായിൽ പള്ളിക്കര, സിബി കോളിച്ചാൽ , തങ്കൈ പാണത്തൂർ, ഗോവിന്ദൻ മാഷ്, അബ്ദുൾറഹ് മാൻ ബദിയടുക്ക, അബുബക്കർ കാറടുക്ക, ശാരദ ദേലമ്പാടി എന്നിവർ നേതൃത്വം നൽകി.
മുഴുവൻ ദുരിതബാധിതർക്കും സാമ്പത്തിക സഹായം നൽകുക ,കടങ്ങൾ എഴുതിതള്ളുക, മെഡിക്കൽ കേമ്പിൽ പരിരോധിച്ച് പട്ടിക തയ്യാറാക്കുമ്പോൾ അതിർത്തി ബാധകമാക്കരുത് , റേഷൻ കാർഡ് ബി .പി .എൽ ആയി പുന:സ്ഥാപിക്കുക,ട്രിബ്യുണൽ സ്ഥാപിക്കുക, പുനരധിവാസം നടത്തുക, ബഡ്സ് സ്കൂളുൾ മെച്ചപ്പെടുത്തുക, ഗോഡൗണുകളിലെ എൻഡോസൾഫാൻ നീക്കം ചെയ്ത് നിർവീര്യമാക്കുക , നെഞ്ചംപറമ്പിലെ കിണറിലിട്ട എൻഡോസൾഫാൻ തിരിച്ചെടുക്കുക, കുടുംബത്തിലെ ഒരംഗത്തിന് ജോലി നൽകുക , എന്നീ ആവശ്യങ്ങളാണ് നൂറുക്കണക്കിന് ദുരിതബാധിതർ പങ്കെടുത്ത മാർച്ചിൽ ഉയർന്നത്.