തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി വരുന്ന പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം എംബസികൾ മുഖേന ഒരുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം നിലയ്ക്ക് ടെസ്റ്റ് നടത്തുവാൻ സാഹചര്യമില്ലാത്ത പ്രവാസികളെ സൗജന്യമായി ടെസ്റ്റ് ചെയ്യുവാൻ എംബസികളെ ചുമതലപ്പെടുത്താൻ നിർദേശിക്കണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Read More: സംസ്ഥാനത്ത് ഇന്ന് 54 പേര്‍ക്ക് കോവിഡ്; 56 പേർക്ക് രോഗമുക്തി, ആറ് പുതിയ ഹോട്ട്‌സ്‌പോട്ടുകൾ

പ്രവാസികൾ ഉള്ള രാജ്യങ്ങളിൽ ടെസ്റ്റ് കിറ്റുകളുടെ ലഭ്യത കേന്ദ്രസർക്കാർ ഉറപ്പ് വരുത്തണം. പിസിആർ ടെസ്റ്റ് നടത്തുവാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ റാപിഡ് ടെസ്റ്റിനു വേണ്ട സൗകര്യങ്ങൾ ഉറപ്പു വരുത്തണം.
കോവിഡ് പോസിറ്റീവായവരും രോഗമില്ലാത്തവരും ഒരുമിച്ചു യാത്ര ചെയ്യുന്ന സാഹചര്യം ഒഴിവാക്കണം. കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തുന്നവർക്ക് പ്രത്യേക ഫ്ലൈറ്റ് ഏർപ്പെടുത്തുന്നത് പരിഗണിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.

വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കോവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം എംബസികൾ മുഖേന ഒരുക്കണമെന്ന് പ്രധാനമന്ത്രി…

Posted by Pinarayi Vijayan on Sunday, 14 June 2020

നേരത്തേ, ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞിരുന്നു.നിലവില്‍ ഇതുസംബന്ധിച്ച് നിര്‍ദേശം മുന്നോട്ടുവെക്കുക മാത്രമാണ് ചെയ്തതെന്നും അവരുടെ തന്നെ സുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു ഈ നിർദേശമെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

Read More:  കോവിഡ് വ്യാപനവും ലോക്ക്ഡൗൺ ഇളവും: മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീണ്ടും കൂടിക്കാഴ്ച നടത്തും

വിമാനത്തില്‍ രോഗിയുണ്ടെങ്കില്‍ ഒന്നിച്ചുള്ള യാത്രയില്‍ മറ്റുള്ളവര്‍ക്കും രോഗം പടരാന്‍ സാധ്യതയുണ്ട്. സുരക്ഷ മുന്‍ നിര്‍ത്തിയാണ് പരിശോധന. കേരളം അടക്കം 18 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിയുമായി ചൊവ്വാഴ്ച പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ചൊവ്വാഴ്ചയേ ഉണ്ടാകുകയുള്ളു. കേന്ദ്ര നിര്‍ദേശം കൂടി കണക്കിലെടുത്താകും അന്തിമ തീരുമാനമെന്നും കെകെ ശൈലജ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.