പറളി: പാലക്കാട് പറളിയിൽ കാട്ടാനക്കൂട്ടം ഇറങ്ങി. രണ്ടു കാട്ടാനകൾ പുഴയില്‍ ഇറങ്ങിയത് ഭീതി പരത്തി. ഇവ കരയ്‌ക്ക് കയറാന്‍ കൂട്ടാക്കാതെ വെളളത്തില്‍ തന്നെ തുടരുകയാണ്. കാട്ടാന ഭീഷണിയെ തുടര്‍ന്ന് പറളി പഞ്ചായത്തിലെ എല്ലാ സ്‌കൂളുകൾക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു.

വനപാലകരും നാട്ടുകാരും ചേർന്ന് ആനകളെ കാട്ടിലേക്ക് കയറ്റിവിടാനുള്ള ശ്രമങ്ങൾ തുടങ്ങി. സ്ഥലത്ത് ആനകളെ കാണാന്‍ ജനക്കൂട്ടം എത്തിയതും വനപാലകരെ കുഴയ്‌ക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ