ആലപ്പുഴ: ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇടഞ്ഞോടിയ ചെളിയിൽ താഴ്ന്ന ആനയെ 17 മണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍ കരയ്ക്ക് എത്തിച്ചു. മല്ലയ്ക്കൽ ക്ഷേത്രത്തിലെ മുല്ലയ്ക്കൽ ബാലകൃഷ്ണൻ എന്ന ആനയാണ് തിങ്കളാഴ്ച പുലർച്ചെ ഇടഞ്ഞത്. തൃക്കാക്കര ക്ഷേത്രത്തിലെ ഉത്സവത്തിനായി പത്ത് ദിവസം മുമ്പ് കൊണ്ടുപോയ ആനയെ തിരികെ ലോറിയിൽ കൊണ്ടുവരുന്ന വഴി ഇടയുകയായിരുന്നു.

തുടർന്ന് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ആന വഴിയിൽ നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും ബൈക്കുകളും തകർത്തു. അതിനുശേഷമാണ് ആന അനന്തൻകരി പാടത്തേക്ക് ഓടിയത്. ഇതിനിടെയാണ് ചതുപ്പിൽ ആന പുതുഞ്ഞു പോയത്. ആനയെ കരയ്ക്കു കയറ്റാൻ പാപ്പാന്മാർ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

ചുറ്റും ചതുപ്പായതിനാല്‍ ഇവിടേക്ക് ക്രെയിന്‍ എത്തിക്കാനാവില്ല. ഇക്കാരണത്താൽ രക്ഷാപ്രവര്‍ത്തനം വൈകി. തുടര്‍ന്ന് ചതുപ്പിലേക്ക് മരവും മറ്റ് വസ്തുക്കളും ഇട്ട് ചതിപ്പ് നികത്തി ആനയെ കരയ്ക്ക് എത്തിക്കുകയായിരുന്നു. ഏറെ നേരത്തേ പരിശ്രമത്തിനൊടുവില്‍ ആന അവശനായിരുന്നു. ആനയുടെ നില ഗുരുതരമാണെന്നാണ് വിവരം.


കടപ്പാട്: മനോരമാ ന്യൂസ്

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ