പാലക്കാട്: പള്ളി നേര്‍ച്ചയ്ക്കിടെ ആനയിടഞ്ഞ് പാപ്പാനെ കുത്തിക്കൊന്നു. പാലക്കാട് മേലാര്‍ക്കോട് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം.

തൃശൂര്‍ സ്വദേശിയായ പാപ്പാന്‍ കണ്ണനാണ് കുത്തേറ്റ് മരിച്ചത്. ആലത്തൂരിനടുത്തുളള മേലാര്‍ക്കോട് മസ്താന്‍ ഔലിയ വലിയപള്ളി നേര്‍ച്ചക്കിടെയാണ് ആന ഇടഞ്ഞത്. നെറ്റിപ്പട്ടം കെട്ടാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം.

ആന ഇടഞ്ഞതോടെ ജനം ചിതറി ഓടുകയായിരുന്നു. ഇതിനിടെ തളയ്ക്കാന്‍ ശ്രമിച്ച പാപ്പാനെ ആന കുത്തുകയായിരുന്നു. ഊക്കന്‍സ് കുഞ്ചു എന്ന ആനയാണ് ഇടഞ്ഞത്. കുത്തേറ്റ കണ്ണനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ