ഗുരുവായൂർ വലിയ കേശവൻ ഓർമയായി; തേങ്ങി ആനപ്രേമികൾ

ഗുരുവായൂർ വലിയ കേശവന്റെ തലയെടുപ്പ് ഏറെ പ്രസിദ്ധമാണ്. ഗുരുവായൂരപ്പന്റെ തിടമ്പേറ്റുന്ന ആനകളില്‍ പ്രമുഖനായിരുന്നു വലിയ കേശവന്‍

തൃശൂർ: ഗജസാമ്രാട്ട് ഗുരുവായൂർ വലിയ കേശവൻ ചരിഞ്ഞു. ഗുരുവായൂര്‍ ദേവസ്വത്തിലെ പ്രമുഖ കൊമ്പനാണ് വലിയ കേശവൻ. 52 വയസ്സായിരുന്നു. ഇന്നു രാവിലെ പതിനൊന്നരയോടെയാണ് വലിയ കേശവൻ ചരിഞ്ഞത്. കഴിഞ്ഞ രണ്ട് മാസമായി വലിയ കേശവന്റെ ആരോഗ്യനില ഏറെ മോശമായിരുന്നു. പുറത്തുള്ള മുഴയെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു.

ഗുരുവായൂർ വലിയ കേശവന്റെ തലയെടുപ്പ് ഏറെ പ്രസിദ്ധമാണ്. ഗുരുവായൂരപ്പന്റെ തിടമ്പേറ്റുന്ന ആനകളില്‍ പ്രമുഖനായിരുന്നു വലിയ കേശവന്‍.

Read Also: നീയാണ് പോരാളി; ഡിംപലിനെ അഭിനന്ദിച്ച് മോഹൻലാൽ

ഗുരുവായൂര്‍ ക്ഷേത്രം കീഴ്‌ശാന്തി കുടുംബമായ നാകേരി മനക്കാര്‍ 2000 മെയ് ഒമ്പതിനാണ് വലിയ കേശവനെ നടയ്‌ക്കിരുത്തിയത്. വലിയ കേശവന്‍ ചരിഞ്ഞതോടെ ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകളുടെ എണ്ണം 45 ആയി.

1969 ൽ ബീഹാറിലെ വനമേഖലയിലാണ് വലിയ കേശവൻ ജന്മം കൊണ്ടത്. ലോകത്തിലെ എറ്റവും വലിയ ആന ചന്തയായ സോൺപൂർ മേളയിലൂടെയാണ് വലിയ കേശവൻ കേരളത്തിലെത്തുന്നത്.

തൃശൂരിലെ ആനപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു ഗുരുവായൂർ വലിയ കേശവൻ.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Elephant guruvayoor valiya kesavan dies

Next Story
ലവ് ജിഹാദിനെയും ബീഫ് നിരോധനത്തെയും പറ്റി ചോദിച്ചു; അഭിമുഖത്തിനിടെ ഇ.ശ്രീധരന്‍ ഇറങ്ങിപ്പോയിE Sreedharan, ഇ.ശ്രീധരൻ, Metroman, മെട്രോമാൻ, NDA, എൻഡിഎ, BJP, ബിജെപി, Love Jihad, ലവ് ജിഹാദ്, Beef Ban, ബീഫ് നിരോധനം, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com