കുഴല്‍മന്ദത്ത് ഉത്സവത്തിന് കൊണ്ടു വന്ന ആന വിരണ്ടോടി; മൂന്ന് മണിക്കൂര്‍ മുള്‍മുനയില്‍

ഇടഞ്ഞ ആന ഒന്നാം പാപ്പാനായ രാവിനെ കുത്തി പരുക്കേല്‍പ്പിക്കുകയും ചെയ്തു. കാലിനാണ് പരുക്ക്. എലിഫന്റ് സ്വാഡിന്റേതടക്കം നാല് വാഹനങ്ങള്‍ തകര്‍ത്തു

Elephant Attack

പാലക്കാട്: ഉത്സവത്തിന് കൊണ്ടുവന്ന ആന വിരണ്ടോടി നാട്ടില്‍ മൂന്ന് മണിക്കൂര്‍ പരിഭ്രാന്തി സൃഷ്ടിച്ചു. പാലക്കാട് ജില്ലയിലെ കുഴല്‍മന്ദത്തെ കുളവന്‍മുക്ക് പുല്‍പ്പൂരമന്ദം വിഷുവേല ഉത്സവത്തിന് കൊണ്ടുവന്ന വടക്കുംനാഥന്‍ ഗണേശന്‍ എന്ന ആനയാണ് ഇടഞ്ഞത്.

ഇടഞ്ഞ ആന ഒന്നാം പാപ്പാനായ രാവിലെ കുത്തി പരുക്കേല്‍പ്പിക്കുകയും ചെയ്തു. കാലിനാണ് പരുക്ക്. എലിഫന്റ് സ്വാഡിന്റേതടക്കം നാല് വാഹനങ്ങള്‍ തകര്‍ത്തു. നിരവധി വീടുകളുടേയും സ്‌കൂളിന്റേയും മതിലുകളും തകര്‍ത്തിട്ടുണ്ട്. നിരവധി വാഹനങ്ങള്‍, രണ്ട് വൈദ്യുതി പോസ്റ്റുകള്‍ എന്നിവ തകര്‍ത്തു.

മയക്കുവെടി വയ്ക്കാനൊരുങ്ങുമ്പോഴേക്കും ഒന്നാം പാപ്പാന്‍ രാജു മറ്റു പാപ്പാന്‍മാര്‍ക്കൊപ്പം തിരിച്ചെത്തി എലിഫന്റ് സ്‌ക്വാഡിന്റേയും നാട്ടുകാരുടേയും സഹായത്തോടെ ആനയെ തളച്ചു. വൈകുന്നേരം ആറേകാലോടെയാണ് ആനയെ തളച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Elephant goes on rampage in palakkad creates panic among residents

Next Story
ഒളി ക്യാമറാ വിവാദം; എംകെ രാഘവനെതിരെ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെMK Raghavan, എംകെ രാഘവൻ, Congress, കോൺഗ്രസ്, Kozikkode, കോഴിക്കോട്, Lok Sabha Election 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019, Sting Operation
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express