ഇടുക്കി: ചിന്നക്കനാലിൽ 11 വയസ്സുള്ള കാട്ടാന ചരിഞ്ഞു. വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റാണ് കാട്ടാന മരിച്ചതെന്നാണ് പ്രഥമിക നിഗമനം. കഴിഞ്ഞ ഒരു മാസത്തിനുളളിൽ മൂന്നാർ മേഖലയിൽ ചരിഞ്ഞ മൂന്നാമത്തെ കാട്ടാനയാണ് ഇത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

തച്ചങ്കരി എസ്റ്റേറ്റിന് സമീപത്താണ് കാട്ടാനയുടെ മൃത്ദ്ദേഹം കണ്ടെത്തിയത്. എസ്റ്റേറ്റിന്റെ വൈദ്യുതി വേലിക്ക് സമീപത്താണ് കാട്ടാന ചരിഞ്ഞത്. സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതായി ഇടുക്കിയിലെ മുഖ്യ വനപാലകൻ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ