Latest News

അപൂർവ വൈറസ് ബാധ: കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിൽ കുട്ടിയാന ചരിഞ്ഞു

ഒരാഴ്ചക്കിടെ കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തില്‍ ചരിയുന്ന രണ്ടാമത്തെ കുട്ടിയാനയാണിത്

Elephant, Elephant death, Kottoor Elephant rehabilitation Center
കോട്ടൂര്‍ ആന പുനരിധിവാസ കേന്ദ്രത്തില്‍ കുട്ടിയാനകള്‍ ഫൊട്ടോ: വിക്കിമീഡിയ/ വിജിത്ത്

തിരുവനന്തപുരം: കോട്ടൂര്‍ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തില്‍ ഒരു കുട്ടിയാന കൂടി ചരിഞ്ഞു. അപൂര്‍വ വൈറസ് ബാധയെ തുടര്‍ന്ന് അര്‍ജുന്‍ എന്ന കുട്ടിയാനയാണ് ചരിഞ്ഞത്. കഴിഞ്ഞ ആഴ്ച ശ്രീക്കുട്ടിയെന്ന കുട്ടിയാനയും ഇതേ രോഗം മൂലം ചരിഞ്ഞിരുന്നു.

ആറ് വയസുകാരനായ അര്‍ജുന്‍ ഹെര്‍പ്പിസ് എന്ന വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. ആന പരിപാലന കേന്ദ്രത്തിലെ രണ്ട് കുട്ടിയാനകള്‍ കൂടി വൈറസ് പിടിപെട്ട് ചികിത്സയില്‍ കഴിയുന്നുണ്ട്. കണ്ണന്‍, ആമിന എന്നീ ആനകളാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.

ആന പരിപാലന കേന്ദ്രത്തില്‍ തുടര്‍ച്ചയായി കുട്ടിയാനകള്‍ ചരിയുന്ന സാഹചര്യത്തില്‍ അടിയന്തര നടപടിക്ക് വനം വകുപ്പ് നിര്‍ദേശം നല്‍കി. ഹെര്‍പ്പിസ് വൈറസ് ബാധ തടയുന്നതിനായി ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചു.

Also Read: ഏത് പന്തും സിക്സർ പായിക്കും; ക്രിക്കറ്റ് കളിക്കുന്ന ആന

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Elephant died at kappukadu elephant rehabilitation center

Next Story
സ്വർണക്കടത്ത്: സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിcovid19, coronavirus, covid lockdown, lockdown kerala restrictions, kerala high court, lockdown kerala high court, lockdown traders, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com