തിരുവനന്തപുരം: പാലക്കാട് ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തിൽ കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയ മുന്‍ കേന്ദ്രമന്ത്രി മനേക ഗാന്ധിയുടെ വെബ്‌സൈറ്റും ബ്ലോഗും ഹാക്ക് ചെയ്യപ്പെട്ടു. മലയാളികളടങ്ങിയ കേരള സൈബര്‍ വാരിയേഴ്‌സാണ് മനേകയുടെ പീപ്പിള്‍ ഫോര്‍ അനിമല്‍സ് ഇന്ത്യയുടെ വെബ്‌സൈറ്റും ബ്ലോഗുമാണ് ഹാക്ക് ചെയ്തത്.
ഗര്‍ഭിണിയായ ആനയുടെ ദുഃഖകരമായ മരണത്തെ മനേക ഗാന്ധി വൃത്തികെട്ട രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചുവെന്ന് സൈബര്‍ വാരിയേഴസ് ഹാക്ക് ചെയ്ത ശേഷം വെബ്‌സൈറ്റില്‍ കുറിച്ചു.
Read Also: ആന ചരിഞ്ഞ സംഭവം; ലക്ഷ്യം വര്‍ഗീയ കലാപം: കോടിയേരി
ആന ചരിഞ്ഞ വിഷയത്തിൽ കേരളത്തിനും പ്രത്യേകിച്ച് മലപ്പുറം ജില്ലയ്ക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്. ആന ചരിഞ്ഞത് പാലക്കാടാണെങ്കിലും തൊട്ടടുത്ത ജില്ലയായ മലപ്പുറത്താണെന്ന് പ്രചരിപ്പിച്ചു കൊണ്ടാണ് ആക്രമണം നടക്കുന്നത്.
മനേക ഗാന്ധി രണ്ട് ദിവസം മുമ്പ് മലപ്പുറത്തെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചു കൊണ്ട് ട്വീറ്റിട്ടിരുന്നു. ഇതിനെതിരെ കേരളത്തില്‍ നിന്നും രൂക്ഷമായ പ്രതിരോധമാണ് നടക്കുന്നത്. സംഭവം നടന്നത് പാലക്കാട് ജില്ലയിലാണ്. മലപ്പുറം ജില്ലയെ ബോധപൂര്‍വം ഭൂരിപക്ഷമായ മുസ്‌ലിങ്ങളെ ലക്ഷ്യമിടുന്നതിനായി വര്‍ഗീയതയാല്‍ പ്രചോദിതമായ തെറ്റായ വിവരം പ്രചരിപ്പിക്കുന്നതിന് നിങ്ങള്‍ ബോധപൂര്‍വം കൊണ്ടുവന്നതാണ് ഞങ്ങള്‍ക്കെല്ലാം അറിയാം.
Read Also: ആന ചരിഞ്ഞ സംഭവം: ഒരു കർഷകൻ പിടിയിൽ
നിങ്ങളുടെ അജണ്ട വ്യക്തമാണ്. നിങ്ങളുടെ മൃഗസ്‌നേഹം മുസ്‌ലിങ്ങള്‍ക്കെതിരായ വെറുപ്പുമായി കെട്ടുപിണഞ്ഞ് കിടക്കുന്നു. മുന്‍ മന്ത്രിയും ലോക്‌സഭ അംഗവുമായ ഒരു വ്യക്തി തെറ്റായ വിവരം പ്രചരിപ്പിച്ചത് രാജ്യത്തിന്റെ യഥാര്‍ത്ഥ ഭീഷണിയാണ്. അത് അംഗീകരിക്കാനാകില്ല.
മലപ്പുറത്തെ ഹിന്ദു, മുസ്‌ലിം ബന്ധം ശക്തമാണെന്നു കുറിച്ച ഹാക്കര്‍മാര്‍ സംഭവം നടന്ന അമ്പലപ്പാറ രേഖപ്പെടുത്തിയ ഗൂഗിള്‍ മാപ്പും വെബ്‌സൈറ്റില്‍ ലിങ്ക് ചെയ്തു. പരിസ്ഥിതി പ്രവര്‍ത്തകയായ നിങ്ങള്‍ ഭൂമിശാസ്ത്രത്തില്‍ മണ്ടിയാണെന്നും അതിനാല്‍ നിങ്ങളുടെ ചെറിയ ബുദ്ധിക്കുവേണ്ടി ഗൂഗിള്‍ മാപ്പ് പരിചയപ്പെടുത്തുന്നുവെന്നും ഹാക്കര്‍മാര്‍ കുറിച്ചു.