തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ആറാട്ടിനെത്തിച്ച ആന വെടിയൊച്ച കേട്ട് വിരണ്ടോടി. മഹാദേവന്‍ എന്ന ആനയാണ് വിരണ്ടത്. ഉഴവൂരില്‍ നിന്നുമാണ് ആനയെ ആറാട്ടിനെത്തിച്ചത്. വിരണ്ട ആന ഡ്രെയിനേജ് റോഡിലേക്കാണ് ഓടിയത്.

അതേസമയം, വിരണ്ടോടിയ ആന ആളുകളെ പരിക്കേല്‍പ്പിക്കുകയോ വസ്തുവകകള്‍ക്ക് നാശനഷ്ടമുണ്ടാക്കുകയോ ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഭയന്നോടിയ ആളുകളില്‍ ചിലര്‍ക്ക് വീണ് പരിക്കേറ്റിട്ടുണ്ട്.

എലഫന്റ് സ്‌ക്വാഡ് എത്തിയ ശേഷമാണ് ആനയെ തളക്കാനായത്. ആറാട്ട് ഘോഷയാത്രയില്‍ എഴോളം ആനകളുണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ