വന്യമൃഗ ശല്യം തടയാൻ ക്രാഷ് ഗാര്‍ഡ് റോപ് ഫെന്‍സിങ് പദ്ധതിയുമായി വനം വകുപ്പ്

ഫെന്‍സിങ്ങിനു സമീപമെത്തിയ കാട്ടാനകള്‍ പിന്തിരിഞ്ഞു പോകുന്നത് ചിത്രങ്ങളില്‍ നിന്നു വ്യക്തമായതോടെയാണ് പദ്ധതി വിജയകരമാണെന്നു തിരിച്ചറിഞ്ഞത്

elephant, ie malayalam, കാട്ടാന, ഐഇ മലയാളം

കൊച്ചി: വന്യമൃഗ ശല്യം നിയന്ത്രിക്കാന്‍ മാങ്കുളത്ത് പരീക്ഷണാടിസ്ഥാനത്തില്‍ നിർമ്മിച്ച ക്രാഷ് ഗാര്‍ഡ് റോപ് ഫെന്‍സിങ് പദ്ധതി വിജയമെന്നു കണ്ടെത്തല്‍. കാട്ടാന ശല്യം ഉള്‍പ്പെടെ നിയന്ത്രിക്കാന്‍ അനുവര്‍ത്തിച്ചിരുന്ന മറ്റു മാർഗ്ഗങ്ങള്‍ ഒഴിവാക്കി ഇനി മുതല്‍ ക്രാഷ് ഗാര്‍ഡ് റോപ് ഫെന്‍സിങ് പദ്ധതിക്കു മുന്‍ഗണന നല്‍കാനും വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

elephant, ie malayalam, കാട്ടാന, ഐഇ മലയാളം
മാങ്കുളത്ത് ക്രാഷ് ഗാര്‍ഡ് റോഫ് ഫെന്‍സിങ്ങിനു സമീപമെത്തി പിന്തിരിഞ്ഞു പോകുന്ന കാട്ടാനകള്‍

മാങ്കുളം ഡിഎഫ്ഒ ആയിരുന്ന ബി.എന്‍.നാഗരാജാണ് പരീക്ഷണാടിസ്ഥാനത്തില്‍ ആനക്കുളം മുതല്‍ വലിയപാറക്കുട്ടി വരെയുള്ള 1.2 കിലോമീറ്റര്‍ ദൂരത്തില്‍ ക്രാഷ് ഗാര്‍ഡ് റോപ് ഫെന്‍സിങ് സ്ഥാപിച്ചത്. കാട്ടാനകളുടെ സഞ്ചാരം അറിയാന്‍ ഈ റൂട്ടുകളില്‍ ക്യാമറ സ്ഥാപിക്കുകയും ചെയ്തു. ഫെന്‍സിങ്ങിനു സമീപമെത്തിയ കാട്ടാനകള്‍ പിന്തിരിഞ്ഞു പോകുന്നത് ചിത്രങ്ങളില്‍ നിന്നു വ്യക്തമായതോടെയാണ് പദ്ധതി വിജയകരമാണെന്നു തിരിച്ചറിഞ്ഞത്. സെന്‍ട്രല്‍ എലിഫന്റ് പ്രൊജക്ട് ഐജി നോയല്‍ തോമസ് ഉള്‍പ്പടെയുള്ള ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ക്രാഷ് ഗാര്‍ഡ് റോപ് ഫെന്‍സിങ്ങിന്റെ വിജയസാധ്യതകളെക്കുറിച്ചു പഠിക്കാന്‍ എത്തിയിരുന്നു.

elephant, ie malayalam, കാട്ടാന, ഐഇ മലയാളം
മാങ്കുളത്ത് ക്രാഷ് ഗാര്‍ഡ് റോഫ് ഫെന്‍സിങ്ങിനു സമീപമെത്തി പിന്തിരിഞ്ഞു പോകുന്ന കാട്ടാനകള്‍

സാധാരണയായി സോളാര്‍ ഫെന്‍സിങ്, എലിഫന്റ് പ്രൂഫ് വാള്‍, റെയില്‍ ഫെന്‍സ്, സ്റ്റോണ്‍ പിച്ച്ഡ് ഫെന്‍സ്, സ്റ്റീല്‍ ഫെന്‍സിങ് എന്നിവയാണ് വന്യ ജീവി ആക്രമണം തടയാനായി വനാതിര്‍ത്തികളില്‍ വനംവകുപ്പ് സ്ഥാപിക്കുന്നത്. എന്നാല്‍ ഇത്തരം ക്രമീകരണങ്ങള്‍ കാര്യമായ പ്രയോജനം ചെയ്യുന്നില്ലായെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇനി മുതല്‍ ക്രാഷ് ഗാര്‍ഡ് റോപ് ഫെന്‍സിങ് സ്ഥാപിക്കുന്നതിനു മുന്‍ഗണന നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്. സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലായി ക്രാഷ് ഗാര്‍ഡ് റോപ് ഫെന്‍സിങ് സ്ഥാപിക്കാനായി കിഫ്ബിയില്‍ 21 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 42 കിലോമീറ്റര്‍ ദൂരത്തിലാണ് ക്രാഷ് ഗാര്‍ഡ് റോപ് ഫെന്‍സിങ് സ്ഥാപിക്കുക. കാട്ടാന ശല്യം നിയന്ത്രിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് ക്രാഷ് ഗാര്‍ഡ് റോപ് ഫെന്‍സിങ് എന്നു തെളിഞ്ഞതായി മാങ്കുളം മുന്‍ ഡിഎഫ്ഒ ബി എന്‍ നാഗരാജ് പറയുന്നു.

elephant, ie malayalam, കാട്ടാന, ഐഇ മലയാളം
മാങ്കുളത്ത് ക്രാഷ് ഗാര്‍ഡ് റോഫ് ഫെന്‍സിങ്ങിനു സമീപമെത്തി പിന്തിരിഞ്ഞു പോകുന്ന കാട്ടാനകള്‍

”സോളാര്‍ വേലി ഉള്‍പ്പടെയുള്ളവ സാധാരണയായി കാട്ടാനകള്‍ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ക്രാഷ് ഗാര്‍ഡ് റോപ് ഫെന്‍സിങ്ങിനു സമീപത്തു നിന്ന് പിന്തിരിഞ്ഞു പോകുന്നത് കാണാനാവും. പരീക്ഷണാടിസ്ഥാനത്തിലാണ് ഞങ്ങള്‍ മാങ്കുളത്ത് ഇതു സ്ഥാപിച്ചത്. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് കാട്ടാന ശല്യം നിയന്ത്രിക്കാന്‍ ഇത്തരമൊരു പദ്ധതി ആവിഷ്‌കരിക്കുന്നത്,” ഫോറസ്റ്റ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ എസ്റ്റേറ്റ് ഓഫീസര്‍ കൂടിയായ ബി.എന്‍.നാഗരാജ് വ്യക്തമാക്കുന്നു. വനാതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ കാട്ടാന ഉള്‍പ്പടെയുള്ള വന്യമൃഗ ശല്യം മൂലം പൊറുതി മുട്ടുമ്പോഴാണ് പ്രായോഗികമാണെന്നു തിരിച്ചറിഞ്ഞ പദ്ധതിയുമായി സര്‍ക്കാര്‍ മുമ്പോട്ടു പോകാനൊരുങ്ങുന്നത്.

Web Title: Elephant attack forest department new project

Next Story
വികാരിയെ സ്ഥലം മാറ്റിയതിനെതിരെ പളളിക്ക് മുമ്പില്‍ വിശ്വാസികളുടെ പ്രതിഷേധം
The moderation of comments is automated and not cleared manually by malayalam.indianexpress.com