scorecardresearch

വൈദ്യുതി പ്രതിസന്ധി രൂക്ഷം; നിരക്ക് വര്‍ധന ചര്‍ച്ച ചെയ്യാന്‍ യോഗം

പ്രതിദിന ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതി കമ്മി നികത്താന്‍ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാനാണ് കെഎസ്ഇബി നീക്കം

പ്രതിദിന ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതി കമ്മി നികത്താന്‍ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാനാണ് കെഎസ്ഇബി നീക്കം

author-image
WebDesk
New Update
kseb| kerala| Dam

വൈദ്യുതി പ്രതിസന്ധി രൂക്ഷം; നിരക്ക് കൂടുമോ? നിരക്ക് വര്‍ധന ചര്‍ച്ച ചെയ്യാന്‍ യോഗം

തിരുവനന്തപുരം: സംസ്ഥാനത്തെ ഡാമുകളില്‍ വെള്ളം കുറഞ്ഞ സാഹചര്യത്തില്‍ വൈദ്യുതി നിരക്ക് കൂടുമോ എന്നതില്‍ ഇന്ന് തീരുമാനമാകും. കാലവര്‍ഷം തുടങ്ങി രണ്ടരമാസം പിന്നിടുമ്പോഴും ആകെ ലഭിക്കേണ്ട മഴയുടെ പകുതി മാത്രമാണ് ലഭിച്ചത്. ജൂണ്‍ ഒന്നുമുതല്‍ ഓഗസ്റ്റ് 15 വരെ 1556 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടിയിരുന്നതെങ്കില്‍ ലഭിച്ചത് 877.1 മില്ലിമീറ്റര്‍ മഴമാത്രമാണ്.

Advertisment

മഴ കുറഞ്ഞതും ഡാമുകളില്‍ വെള്ളം കുറഞ്ഞ പശ്ചാത്തലത്തിലും വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ചേരും. വൈകീട്ട് നാലുമണിക്കാണ് യോഗം. ആഭ്യന്തര ഉത്പാദനം കുറഞ്ഞതോടെ, കടുത്ത പ്രതിസന്ധിയാണ് കേരളം നേരിടുന്നത്. സംഭരണ ശേഷിയുടെ 30 ശതമാനം വെള്ളം മാത്രമാണ് സംസ്ഥാനത്തെ ഡാമുകളില്‍ ശേഷിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇതേസമയത്ത് 81 ശതമാനം വെള്ളമുണ്ടായിരുന്നു.

പ്രതിദിന ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതി കമ്മി നികത്താന്‍ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാനാണ് കെഎസ്ഇബി നീക്കം. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ ദിവസവും 10 കോടി രൂപയുടെ വൈദ്യുതിയാണ് പുറത്തു നിന്നും വാങ്ങുന്നത്. ഇപ്പോള്‍ പ്രതിദിനം 63 ദശലക്ഷം യൂണിറ്റാണ് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. ഓണം അടുക്കുന്നതോടെ ഉപഭോഗം കൂടും. അതോടെ കൂടുതല്‍ വൈദ്യുതി വാങ്ങേണ്ടി വരും. കൂടിയ വിലയ്ക്ക് വാങ്ങേണ്ടതിനാല്‍ പ്രതിദിനം 15 കോടി രൂപയ്ക്കടുത്ത് ചിലവ് വരുമെന്നാണ് വിലയിരുത്തല്‍. പുറത്ത് നിന്നും വൈദ്യുതി വാങ്ങുന്നതനുസരിച്ച് സര്‍ചാര്‍ജ് കൊണ്ടുവരാനാണ് ആലോചന. അധിക വൈദ്യുതി വാങ്ങുന്നത് അടക്കം വിഷയങ്ങളില്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടാകും.

Advertisment

വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള സമയപരിധി മൂന്നു മാസം മുമ്പേ പിന്നിട്ടിരുന്നു. ഹൈക്കോടതി ഇടപെടല്‍ കാരണമാണ് അന്ന് നിരക്കില്‍ വര്‍ധനയുണ്ടാകാതിരുന്നത്. പുതിയ സാഹചര്യത്തില്‍ എന്തു തീരുമാനം കൈക്കൈാള്ളണമെന്ന് ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടായേക്കും.

Electricity Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: