തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധന ഇന്ന് പ്രഖ്യാപിച്ചേക്കും. യൂനിറ്റിന് 10 മുതൽ 50 പൈസ വരെ വർധിപ്പിക്കാനാണ് നിർദേശം വന്നതെങ്കിലും ശരാശരി 30 പൈസ വരെ വർധിക്കും. റെഗുലേറ്ററി കമ്മീഷന്‍ ഇന്ന് യോഗം ചേരും. ഒരാഴ്ചക്കകം വർധന പ്രാബല്യത്തിൽ വരും. മലപ്പുറം ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് നീട്ടി വെച്ചിരുന്ന പ്രഖ്യാപനമാണ് ഇന്ന് നടത്തുക.

2014 ലാണ് അവസാനമായി നിരക്ക് വർദ്ധിപ്പിച്ചത്. അന്ന് 15 മുതൽ 70 ശതമാനം വരെയാണ് കൂട്ടിയത്. ഇക്കുറി 3.6 മുതൽ 8.7 ശതമാനം വരെ വർധനയേ ഉള്ളൂ എന്നാണ് വിവരം.

വൈദ്യുതിയുടെ 85 ശതമാനവും പുറമേ നിന്ന് വാങ്ങുന്നതിനാലും മുൻവർഷങ്ങളിലെ സാമ്പത്തിക ബാദ്ധ്യത പരിഹരിക്കുന്നതിനുമാണ് നിരക്ക് കൂട്ടുന്നത്. ഈ വർഷം 163 കോടിയുടെയും അടുത്ത വർഷം 633 കോടി രൂപയുടെയും അധിക ബാദ്ധ്യതയുണ്ടാകും. ഇത് പരിഹരിക്കാൻ യൂണിറ്റിന് 50 പൈസയെങ്കിലും കൂട്ടണമെന്നാണ് ബോർഡിന്റെ ആവശ്യം. .

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ