വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ റഗുലേറ്ററി കമ്മീഷൻ

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ റഗുലേറ്ററി കമ്മീഷന്റെ നീക്കം. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കും. നിരക്ക് വർധന ചർച്ച ചെയ്യാൻ ടി.എം.മനോഹരന്റെ അധ്യക്ഷതയിൽ കമ്മീഷന്റെ ഉപദേശകസമിതി യോഗം ചേർന്നു. നിരക്ക് വർധന പാടില്ലെന്ന് വ്യവസായങ്ങളുടെയും ഗാർഹിക ഉപയോക്താ്കകളുടെയും പ്രതിനിധികൾ വാദിച്ചു.ഗാർഹിക ഉപയോക്താക്കളെ നിരക്ക് വർധനയിലൂടെ ബുദ്ധിമുട്ടിക്കരുതെന്ന് റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധി ആവശ്യപ്പെട്ടു. വ്യവസായങ്ങൾക്ക് ശരാശരി യൂണിറ്റിന് 30 പൈസയും ഗാർഹിക ഉപയോക്താക്കൾക്ക് ഉപയോഗം അനുസരിച്ച് 10 മുതൽ 25 പൈസ വരെയും വർധനവാണ് പരിഗണനയിൽ. പ്രതിമാസം […]

Electricity

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ റഗുലേറ്ററി കമ്മീഷന്റെ നീക്കം. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കും. നിരക്ക് വർധന ചർച്ച ചെയ്യാൻ ടി.എം.മനോഹരന്റെ അധ്യക്ഷതയിൽ കമ്മീഷന്റെ ഉപദേശകസമിതി യോഗം ചേർന്നു. നിരക്ക് വർധന പാടില്ലെന്ന് വ്യവസായങ്ങളുടെയും ഗാർഹിക ഉപയോക്താ്കകളുടെയും പ്രതിനിധികൾ വാദിച്ചു.ഗാർഹിക ഉപയോക്താക്കളെ നിരക്ക് വർധനയിലൂടെ ബുദ്ധിമുട്ടിക്കരുതെന്ന് റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധി ആവശ്യപ്പെട്ടു.

വ്യവസായങ്ങൾക്ക് ശരാശരി യൂണിറ്റിന് 30 പൈസയും ഗാർഹിക ഉപയോക്താക്കൾക്ക് ഉപയോഗം അനുസരിച്ച് 10 മുതൽ 25 പൈസ വരെയും വർധനവാണ് പരിഗണനയിൽ. പ്രതിമാസം 40 യൂണിറ്റിൽ താഴെ ഉപയോഗിക്കുന്നവർക്ക് വർധനയില്ല. 2011-12, 2012-13 വർഷങ്ങളിലെ ബോർഡിന്റെ ബാധ്യതയാണിപ്പോൾ നികത്തുന്നത്. ഇതിന് ശേഷമുള്ള നാല് വർഷങ്ങളിൽ 10 ലക്ഷത്തോളം ഉപയോക്താക്കൾ വന്നിട്ടുണ്ട്. മുൻ വർഷങ്ങളിലെ ബാധ്യത പിന്നീച് വന്നവർക്ക്മേൽ അടിച്ചേൽപ്പിക്കുന്നത് ശരിയായ രീതിയല്ലെന്ന് വ്യവസായ പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Electricity electricity bill hike kerala

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express