ബിൽ കുടിശിക അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുമെന്ന വാർത്ത തെറ്റെന്ന് വൈദ്യുതി വകുപ്പ്

നിലവിലെ സ്ഥിതിയിൽ മാറ്റം വരുത്തുക കുടിശ്ശികയുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം മാത്രം

KSEB, KSEB Bill, Electricirt Bill, Disconnection, വൈദ്യുത വകുപ്പ്, കെഎസ്ഇബി, കരണ്ട് ബിൽ, കെഎസ്ഇബി ബിൽ, ബില്ല്, IE Malayalam

തിരുവനന്തപുരം: വൈദ്യുതി ബില്‍ കുടിശിക അടച്ചില്ലെങ്കില്‍ കെഎസ്ഇബി കണക്ഷന്‍ വിഛേദിക്കും എന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് വൈദ്യുതി വകുപ്പ്.

ഇത്തരത്തില്‍ കണക്ഷന്‍ വിഛേദിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ തലത്തില്‍ എടുത്തിട്ടില്ലെന്ന് വൈദ്യുതി മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി വാർത്താക്കുറിപ്പിൽ അറിയിച്ചു.

മുഖ്യമന്ത്രിയുടെ, മേയ് അഞ്ചിലെ പത്രസമ്മേളനത്തില്‍ കെഎസ് ഇ ബിയുടെ കുടിശിക പിരിവ് രണ്ടുമാസത്തേക്ക് നിര്‍ത്തിവയ്ക്കുമെന്ന് അറിയിച്ചിരുന്നു. ഇതാണ് നിലവിലെ സ്ഥിതിയെന്ന് വൈദ്യുതി വകുപ്പ് വ്യക്തമാക്കി.

Read More: ‘ജവാന്‍’ വീണ്ടുമെത്തുന്നു, തിങ്കളാഴ്ച മുതല്‍ ഉത്പാദനം; മൂന്നുപേര്‍ക്ക് സസ്‌പെന്‍ഷന്‍

കുടിശികയുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ നിലവില്‍ വൈദ്യുതി വിഛേദിക്കേണ്ട എന്നുള്ള കാര്യത്തില്‍ മാറ്റം വരുത്തുന്നതില്‍ സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളുകയുള്ളൂവെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു. അതുവരെ നിലവിലുള്ള സ്ഥിതി തുടരാനാണ് തീരുമാനമെന്നും വൈദ്യുതി വകുപ്പ് വ്യക്തമാക്കി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Electricity department statement on news about disconnection

Next Story
12,456 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 135 മരണം; ടിപിആർ 10.39
The moderation of comments is automated and not cleared manually by malayalam.indianexpress.com