തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നത് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ പരിഗണനയിലാണെന്ന് മന്ത്രി എം.എം.മണി. ഇത്തവണ മഴ കുറഞ്ഞതും വൈദ്യുതി ഉപഭോഗം കൂടിയതുമാണ് നിരക്ക് വർദ്ധിപ്പിക്കുന്നത് ആലോചിക്കാൻ കാരണമെന്ന് മന്ത്രി പറഞ്ഞു. നിയമസഭയിലാണ് വൈദ്യുതി മന്ത്രി ഇക്കാര്യം അറിയിച്ചത്.

വൈദ്യുതി ബോർഡിന്റെ വരവ് ചെലവ് കണക്കുകൾ പരിശോധിച്ച് റവന്യു കമ്മി എത്രയുണ്ടെന്ന് കൂടി നോക്കിയായിരിക്കും റെഗുലേറ്ററി കമ്മിഷൻ താരിഫ് പരിഷ്‌കരണം നടത്തുക. നിരക്കു വർദ്ധന പരിഗണിക്കുമ്പോൾ ലാഭ നഷ്‌ട കണക്കു കൂടി കണക്കിലെടുക്കാനാണ് സാധ്യത. വൈദ്യുതി ബോർഡിന്റെ വരവ്-ചെലവ് കണക്കുകൾ നോക്കി കേന്ദ്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായാട്ടായിരിക്കും നിരക്ക് നിശ്ചയിക്കുന്നത്.

കഴിഞ്ഞ യുഡിഎഫ് സർക്കാർ അഞ്ചു വർഷത്തിനിടെ മൂന്നു തവണ വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ടെന്നും എം.എം.മണി സഭയിൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ