കൊച്ചി: ലോക്ക്‌ഡൗണിനു ശേഷം അധിക വെെദ്യുതി ബിൽ ഈടാക്കിയെന്ന പരാതിയിൽ ഹൈക്കോടതി കെഎസ്‌ഇബിയുടെ വിശദീകരണം തേടി. ബിൽ തയ്യാറാക്കിയതിലെ അശാസ്ത്രിയത ചോദ്യം ചെയ്‌തു സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, ജസ്റ്റിസ് ഷാജി.പി.ചാലി എന്നിവർ അടങ്ങിയ ഡിവിഷൻ ബഞ്ചിന്റെ നടപടി. മറ്റന്നാൾ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹെെക്കോടതി കെഎസ്‌ഇബിയോട് നിർദേശിച്ചു.

Read Also: തിരുവനന്തപുരത്ത് യുവാവിന്റെ മൃതദേഹം കെട്ടിത്തൂക്കിയ നിലയിൽ, ശരീരത്തിൽ മുറിവുകൾ

മൂവാറ്റുപുഴ സ്വദേശിയാണ് ഹെെക്കോടതിയിൽ ഹർജി നൽകിയത്. ഹർജി മറ്റന്നാൾ പരിഗണിക്കും. കെഎസ്‌ഇബി നടപ്പിലാക്കിയ ശരാശരി ബില്ലിങ് അശാസ്‌ത്രീയമാണെന്നാണ് ഹർജിയിലെ ആരോപണം. ലോക്ക്ഡൗണ്‍ ആയതോടെ വീടുകളിൽ വെെദ്യുതി ഉപഭോഗം വർധിച്ചെന്നും അതിനനുസരിച്ചുള്ള ബിൽ മാത്രമാണ് ഈടാക്കുന്നതെന്നുമാണ് കെഎസ്‌ഇബിയുടെ വാദം.

Read Also: കെെപിടിച്ചനുഗ്രഹിച്ച് പിണറായി; വീണ-റിയാസ് വിവാഹചിത്രങ്ങൾ കാണാം

ബില്ലിങ് രീതിയിൽ അശാസ്‌ത്രീയതയില്ലെന്നും കെഎസ്‌ഇബി ആവർത്തിക്കുന്നു. എന്നാൽ, ഇതിനെതിരെ സിനിമാതാരങ്ങൾ അടക്കമാണ് രംഗത്തെത്തിയത്. തങ്ങൾക്ക് സാധാരണയിൽ കൂടുതൽ ബിൽ ലഭിച്ചെന്നാണ് പലരും ആരോപിച്ചത്. ആരുടെയെങ്കിലും ബിൽ അകാരണമായി കൂട്ടിയിട്ടുണ്ടെങ്കിൽ അടുത്ത ബില്ലിൽ പരിഹരിക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.