കട്ടപ്പന: ഇ​ടു​ക്കി ചീ​നി​ക്കു​ഴി​യി​ൽ ദമ്പ​തി​ക​ൾ വൈ​ദ്യു​താ​ഘാ​ത​മേ​റ്റു മ​രി​ച്ചു. ചീ​നി​ക്കു​ഴി ക​ല്ല​റ​യ്ക്ക​ൽ ബാ​ബു (60), ഭാ​ര്യ ലൂ​സി (55)എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ക​ന​ത്ത മ​ഴ​യി​ൽ പൊ​ട്ടി​വീ​ണ വൈ​ദ്യു​ത കമ്പി​യി​ൽ​നി​ന്ന് ഇ​വ​ർ​ക്കും ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

വാട്ടർ ടാങ്ക് നിറഞ്ഞതിനെ തുടർന്ന് ഇവിടേക്കു വെള്ളം കൊണ്ടുവരുന്ന ഹോസ് മാറ്റാൻ പോയപ്പോഴാണ് ബാബുവിന്റെ കാലിൽ, പൊട്ടിക്കിടന്ന വൈദ്യുതി ലൈൻ തട്ടി ഷോക്കേറ്റത്. ബാബുവിന്റെ നിലവിളി കേട്ട് ലൂസി ഓടിയെത്തി രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇവർക്കും വൈദ്യുഘാതമേറ്റു. വിവരമറിഞ്ഞെത്തിയ നാട്ടുകാർ കെഎസ്ഇബി ഉദ്യോഗസ്ഥരെ വിവരമറിയിച്ചു വൈദ്യുതി വിച്ഛേദിച്ചശേഷം ഇരുവരെയും കരിമണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ