കൽപറ്റ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തിരുനെല്ലിയിലെ പാപനാശിനിയിൽ ബലിദർപ്പണം നടത്തി. പിതാവ് രാജീവ് ഗാന്ധിക്കും ഏഴു തലമുറയിലെ പൂർവ്വികർക്കും പുൽവാമയിൽ കൊല്ലപ്പെട്ട സൈനികർക്കും പാർട്ടിയിലെ രക്തസാക്ഷികൾക്കും രാഹുൽ ബലിയിട്ടു.

Read: സിവിൽ സർവീസ് നേടിയ ശ്രീധന്യയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി

സുരക്ഷാ പ്രശ്നങ്ങൾ അവഗണിച്ചാണ് രാഹുൽ പാപനാശിനിയിൽ പിതൃതർപ്പണം നടത്താൻ തീരുമാനിച്ചത്. പൊലീസ് സുരക്ഷയോടെയാണ് രാഹുൽ ക്ഷേത്രത്തിലെത്തിയത്. ദേവസ്വം ഗസ്റ്റ് ഹൗസിൽ കുളിച്ചശേഷം കേരളീയ വസ്ത്രം ധരിച്ചാണ് രാഹുൽ ക്ഷേത്ര ദർശനത്തിന് എത്തിയത്. അതിനുശേഷം പാപനാശിനിയിൽ ബലിദർപ്പണത്തിനായി പോയി. കെ.സി.വേണുഗോപാലും മുല്ലപ്പളളി രാമചന്ദ്രനും രാഹുലിനെ അനുഗമിച്ചു.

കാർമ്മികൻ ടി.പി.ഗണേശ ഭട്ടതിരി ചൊല്ലിക്കൊടുത്ത മന്ത്രങ്ങൾ ഏറ്റു ചൊല്ലിയ രാഹുൽ ഏഴു തലമുറയ്ക്ക് ബലിയിട്ടു. അച്ഛൻ, അച്ഛന്റെ അച്ഛൻ, അച്ഛന്റെ അമ്മ, അമ്മയുടെ അച്ഛൻ ഉൾപ്പെടെ കുടുംബത്തിലെ ഏഴു തലമുറയിൽപ്പെട്ട പിതൃക്കൾക്ക് ബലിയിട്ടു. അതിനുശേഷം പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികർക്കും ബലിയിട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.