തിരുവനന്തപുരം: അന്തിമവോട്ടര്‍പട്ടികയില്‍ പേരുണ്ടോ എന്ന് ഉറപ്പാക്കാനും ഇല്ലെങ്കില്‍ പേര് ചേര്‍ക്കാനും ഇന്ന് കൂടി അവസരം. എല്ലാ പോളിംഗ് ബൂത്തുകളിലും ബി.എല്‍.ഒമാര്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ അതത് പോളിംഗ് ബൂത്തിന്റെ വോട്ടര്‍ പട്ടികയുമായി ഹാജരാകുന്നതാണ്.

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നതിന് പാസ്പോര്‍ട്ട് സൈസ് കളര്‍ഫോട്ടോയ്ക്ക് പുറമെ ഹാജരാക്കേണ്ട രേഖകളുടെ പകര്‍പ്പുകള്‍: വയസ്സ് തെളിയിക്കുന്നതിന് ജനന സര്‍ട്ടിഫിക്കറ്റ്, ജനന തീയതി രേഖപ്പെടുത്തിയിട്ടുള്ള സ്‌കൂള്‍ മാര്‍ക്ക് ഷീറ്റ്, ഇന്ത്യന്‍ പാസ്പോര്‍ട്ട്, പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലുമൊന്നും നിയോജകമണ്ഡലത്തിലെ സാധാരണ താമസക്കാരനാണെന്ന് തെളിയിക്കുന്നതിന് ഇന്ത്യന്‍ പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, ബാങ്ക്/കിസ്സാന്‍/പോസ്റ്റ് ഓഫീസ് കറണ്ട് പാസ്ബുക്ക്, റേഷന്‍ കാര്‍ഡ്, ഇന്‍കം ടാക്സ് അസ്സസ്മെന്റ് ഓര്‍ഡര്‍, റെന്റ് എഗ്രിമെന്റ്, വാട്ടര്‍ ബില്‍, ടെലഫോണ്‍ ബില്‍, ഇലക്ട്രിസിറ്റി ബില്‍, ഗ്യാസ് കണക്ഷന്‍ ബില്‍, പോസ്റ്റ്/ ലെറ്റര്‍/മെയില്‍ എന്നിവയില്‍ ഏതെങ്കിലുമൊന്ന് ഇന്ത്യന്‍ തപാല്‍ വകുപ്പ് വഴി ലഭിച്ചതിന്റെ രേഖ എന്നിവയില്‍ ഏതെങ്കിലുമൊന്നും ഹാജരാക്കണം.ഓ​ണ്‍​ലൈ​നാ​യി പേ​രു​ചേ​ര്‍​ക്കാ​നു​ള്ള സൗ​ക​ര്യം തെ​ര​ഞ്ഞ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.