Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

‘പ്രായമായി, രോഗം വന്നു’; ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഇ.പി.ജയരാജൻ

പാർട്ടി ആവശ്യപ്പെട്ടാലും ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്നും ജയരാജൻ

EP Jayarajan, ഇപി ജയരാജൻ, CPM, LDF, UDF

കണ്ണൂർ: ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് മന്ത്രി ഇ.പി.ജയരാജൻ. തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിച്ചെന്നും ഇനി പാർട്ടി ആവശ്യപ്പെട്ടാലും ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്നും ജയരാജൻ വ്യക്തമാക്കി. തന്റെ നിലപാട് പാർട്ടിയെ ബോധ്യപ്പെടുത്തുമെന്നും കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

“എനിക്ക് പ്രായമായി. രോഗം വന്നു. ഈ, കാണുന്ന പോലെയല്ല. ഇപ്പോഴത്തെ പോലെ തിരഞ്ഞെടുപ്പുകളിലും ജനസേവന പ്രവര്‍ത്തനങ്ങളിലും ഇറങ്ങി പ്രവര്‍ത്തിക്കാനുള്ള ആരോഗ്യപരമായ സാധ്യതകള്‍ കുറഞ്ഞുവരുന്നു. ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനില്ല. അതിനു ആഗ്രഹിക്കുന്നില്ല. രണ്ടു ടേം അവസാനിച്ചവര്‍ മത്സരിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ തീരുമാനം,” ജയരാജൻ പറഞ്ഞു.

Read Also: ‘നേമത്തും ജയിക്കില്ല’; ഇത്തവണ ബിജെപിയുടെ അക്കൗണ്ട്‌ ക്ലോസ് ചെയ്യുമെന്ന് പിണറായി

സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ ഇ.പി.ജയരാജൻ പിണറായി സർക്കാരിൽ വ്യവസായ മന്ത്രിയാണ്. 2011 ലും 2016 ലും മട്ടന്നൂരിൽ നിന്നാണ് ജയരാജൻ മത്സരിച്ചത്. രണ്ട് ടേം നിബന്ധന ഉള്ളതിനാൽ ജയരാജൻ ഇനി മത്സരിക്കില്ല. ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് ഇത്തവണ മട്ടന്നൂരിൽ മത്സരിക്കുന്നത്. 2016 ൽ 43,381 വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് ജയരാജൻ മട്ടന്നൂരിൽ ജയിച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Election politics is over says ep jayarajan

Next Story
രാഹുൽ ഗാന്ധിക്കെതിരായ പ്രസ്‌താവന: മാപ്പ് പറഞ്ഞ് ജോയ്‌സ്, തള്ളി മുഖ്യമന്ത്രിയും സിപിഎമ്മും
The moderation of comments is automated and not cleared manually by malayalam.indianexpress.com