വോട്ടിങ്ങ് യന്ത്രത്തിൽ തിരിമറി കാട്ടാൻ ആവില്ല ; ആംആദ്മി എം.എൽ.എയെ തളളി ഇലക്ഷൻ​ കമ്മീഷൻ

വോട്ടിങ്ങ് യന്ത്രത്തിലെ കൃതൃമം തെളിയിക്കാൻ ഉപയോഗിച്ച മിഷിൻ യഥാർത്ഥ വോട്ടിങ്ങ് യന്ത്രമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ​

EVM Challenge, വോട്ടിംഗ് യന്ത്രം ചലഞ്ച്, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ, election commission of india, സിപിഐ(എം), CPI(M), സിപിഎം, CPM, എൻസിപി, NCP, Electronic Voting Machine, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം

ന്യൂഡെൽഹി: വോട്ടിങ്ങ് യന്ത്രത്തിൽ തിരിമറി നടത്തുന്നാൻ സാധിക്കുമെന്ന് ഡെൽഹി നിയമസഭയിൽ കാണിച്ചു തന്ന ആംആദ്മി പാർട്ടി എം.എൽ.എയെ തള്ളി ഇലക്ഷൻ കമ്മീഷൻ. വോട്ടിങ്ങ് യന്ത്രത്തിലെ കൃതൃമം തെളിയിക്കാൻ ഉപയോഗിച്ച മിഷിൻ യഥാർത്ഥ വോട്ടിങ്ങ് യന്ത്രമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ​ പറഞ്ഞു.

യഥാർഥ വോട്ടിങ്ങ് യന്ത്രത്തെ പൊലിരിക്കുന്ന യന്ത്രങ്ങൾ ഉണ്ടാക്കാൻ ആർക്കും സാധിക്കുമെന്നും ഇലക്ഷൻ കമ്മീഷ​ൻ പുറത്തിറക്കിയ വാർത്താകുറിപ്പിൽ​ പറയുന്നു. എന്നാൽ യഥാർത്ഥ യന്ത്രം നൽകിയാൽ കൃതൃമത്വം തെളിയിച്ച് തരാമെന്ന് ആംആദ്മി പാർട്ടി നേതാക്കൾ വെല്ലുവിളിച്ചു. വോട്ടിങ്ങ് യന്ത്രത്തിൽ കൃതൃമത്വം നടത്താൻ ആർക്കും സാധിക്കില്ലെന്നും ഇലക്ഷൻ കമ്മീഷൻ പുറത്തിറക്കിയ പ്രത്യേക വാർത്താകുറിപ്പിൽ പറയുന്നുണ്ട്.

ഡെൽഹി നിയമസഭയിൽ ഇന്ന് ഉച്ചയ്ക്കാണ് വോട്ടിങ്ങ് യന്ത്രത്തിൽ കൃതൃമത്വം നടത്താനാകുമെന്ന് ആംആദ്മി എം.എൽ.​എ കാട്ടി തന്നത്. സഭയിൽ ആംആദ്മി അംഗം ഒരു വോട്ടിംഗ് മെഷീനിൽ വോട്ട് രേഖപ്പെടുത്തുകയും അത് ബിജെപിയുടെ അക്കൗണ്ടിൽ രേഖപ്പെടുത്തുന്നതും വ്യക്തമാക്കി. ഓരോ നിയോജക മണ്ഡലത്തിനും ഓരോ രഹസ്യ കോഡുകളുണ്ടെന്നും ഇത് മാറ്റാൻ വെറും 90 സെക്കന്റ് കൊണ്ട് സാധിക്കുമെന്നും അംഗം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടിംഗ് യന്ത്രം തന്നാൽ വെറും ഒന്നര മണിക്കൂർ കൊണ്ട് ഇക്കാര്യം തെളിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. കംപ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗിൽ ബിരുദ ധാരിയായ സൗരഭ് ഭരദ്വാജാണ് ഇക്കാര്യം സഭയിൽ അവതരിപ്പിച്ചത്.

നേരത്തേ ബിജെപി ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും വൻ വിജയം നേടിയ സാഹചര്യത്തിൽ വോട്ടിംഗ് യന്ത്രത്തിൽ തിരിമറി കാട്ടിയെന്ന ആരോപണം പ്രതിപക്ഷത്തെ മുഴുവൻ കക്ഷികളും ഉന്നയിച്ചിരുന്നു. ഡൽഹിയിലെ മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും ബിജെപി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചതോടെ ആംആദ്മി പാർട്ടി നേതാക്കൾ വോട്ടിംഗ് യന്ത്രത്തിൽ തിരിമറി നടന്നെന്ന വാദമുയർത്തി രംഗത്ത് വന്നിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Election commission calls evm used by aap mla a look alike gadget

Next Story
മാണിയോട് നിലപാട് മയപ്പെടുത്തി യുഡിഎഫ്: തദ്ദേശ സ്ഥാപനങ്ങളിൽ ധാരണ തുടരുംUDF, Kerala Congress, KM Mani, INC, Indian National Congress, Kerala Politics, യുഡിഎഫ്, കെഎം മാണി, കേരള കോൺഗ്രസ്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express