/indian-express-malayalam/media/media_files/uploads/2022/10/eldose-kunnappillil.jpg)
കൊച്ചി: പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത നടപടി അംഗീകരിക്കുന്നുവെന്ന് ബലാത്സംഗ കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ. പാർട്ടി എടുത്ത ഏത് തീരുമാനവും അംഗീകരിക്കും. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തും. കോൺഗ്രസിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നുവെന്നതിന്റെ സൂചനയാണ് തനിക്കെതിരായ നടപടിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പരാതിയിൽ യുവതി പറഞ്ഞ കാര്യങ്ങൾ ഒന്നും ശരിയല്ലെന്നും എൽദോസ് ആവർത്തിച്ചു. നാളെ വീണ്ടും അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകുമെന്നും എൽദോസ് പറഞ്ഞു.
ബലാത്സംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിലിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. ആറു മാസത്തേക്കാണ് കെപിസിസി, ഡിസിസി അംഗത്വത്തിൽനിന്നുമുള്ള സസ്പെൻഷൻ. പീഡനാരോപണത്തിൽ എൽദോസ് കുന്നപ്പിള്ളിലിനോട് കെപിസിസി വിശദീകരണം തേടിയതിനു പിന്നാലെയാണ് നടപടി. എംഎൽഎയുടെ വിശദീകരണം പൂർണമായും തൃപ്തികരമല്ലെന്നാണ് കെപിസിസി അറിയിച്ചത്.
എല്‍ദോസ് കുന്നപ്പിള്ളിൽ ശാരീരികമായി മര്‍ദിച്ചുവെന്ന് ആരോപിച്ച് പേട്ട നിവാസിയായ അധ്യാപികയാണ് പൊലീസില്‍ പരാതി നല്‍കിയത്. മദ്യപിച്ചു വീട്ടിലെത്തിയ എംഎല്‍എ തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നു പരാതിയില്‍ പയുന്നു. തുടര്‍ന്നു കാറില്‍ ബലമായി കയറ്റി കോവളത്തേക്കു കൊണ്ടുപോയെന്നും ഇതിനിടെയും ഉപദ്രവിച്ചെന്നും പരാതിയില്‍ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.