scorecardresearch

എല്‍ദോസ് കുന്നപ്പിളളിക്കെതിരായ പീഡന പരാതി: എല്‍എല്‍എ മര്‍ദിച്ചത് പിഎയുടേയും സുഹൃത്തിന്റേയും മുന്നില്‍വെച്ചെന്ന് മൊഴി

സെപ്റ്റംബര്‍ 14-ന് കോവളത്തുവച്ച് എം എല്‍ എ മര്‍ദിച്ചപ്പോള്‍ നാട്ടുകാരാണു പൊലീസിനെ വിളിച്ചറിയിച്ചതെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു.

എല്‍ദോസ് കുന്നപ്പിളളിക്കെതിരായ പീഡന പരാതി: എല്‍എല്‍എ മര്‍ദിച്ചത് പിഎയുടേയും സുഹൃത്തിന്റേയും മുന്നില്‍വെച്ചെന്ന് മൊഴി

കൊച്ചി: എല്‍ദോസ് കുന്നപ്പിളളി എം എല്‍ എയ്ക്കെതിരായ പീഡന പരാതിയില്‍ യുവതിയുടെ മൊഴിയിലെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്.ലൈംഗിക പീഡന പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും പരാതി പിന്‍വലിക്കാനായി തനിക്ക് 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നും യുവതി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

സെപ്റ്റംബര്‍ 14-ന് കോവളത്തുവച്ച് എം എല്‍ എ മര്‍ദിച്ചപ്പോള്‍ നാട്ടുകാരാണു പൊലീസിനെ വിളിച്ചറിയിച്ചതെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. എംഎല്‍എ കോവളത്തെ ഗസ്റ്റ് ഹൗസിലേക്ക് തന്നെ കൊണ്ടുപോയെന്നും പിഎയുടേയും സുഹൃത്തിന്റേയും മുന്നില്‍ വച്ചാണ് എല്‍ദോസ് തന്നെ മര്‍ദ്ദിച്ചതെന്നുമാണ് യുവതിയുടെ മൊഴിയിലുള്ളത്. തന്നെ ആക്രമിച്ചതിന് പിഎയും സുഹൃത്തും ദൃക്‌സാക്ഷികളാണെന്നും യുവതി മൊഴിയില്‍ പറയുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപോര്‍ട്ട് പറയുന്നു.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എംഎല്‍എയുടെ പിഎ ഡാനി പോളിനെയും, സുഹൃത്ത് ജിഷ്ണുവിനേയും ക്രൈംബ്രാഞ്ച് വിളിപ്പിക്കാന്‍ തീരുമാനിച്ചു. ഇരുവരുടേയും ഫോണുകള്‍ നിലവില്‍ സ്വിച്ച്ഡ് ഓഫാണെന്നാണ് പൊലീസ് അറിയിച്ചു. അതേസമയം യുവതിയുടെ മൊഴിയില്‍ അന്വേഷണം നടത്തിയ പൊലസ്, ഗസ്റ്റ് ഹൌസില്‍ എംഎല്‍എ മുറിയെടുത്തിരുന്നുവെന്ന കാര്യം സ്ഥിരീകരിച്ചു. അതേസമയം എല്‍എല്‍എയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന ആരോപണങ്ങള്‍ക്കിടെ എംഎല്‍എയെ ഉടന്‍ അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊലീസ് ആരംഭിച്ചതായാണ് റിപോര്‍ട്ട്.

പീഡന പരാതിക്ക് പിന്നാലെ എംഎല്‍എ ഒളിവിലാണ്. ശനിയാഴ്ച്ചയാണ് എംഎല്‍എയുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നത്. യുവതി മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി റിപ്പോര്‍ട്ട് പൊലീസ് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചേക്കും.
യുവതിയുടെ പരാതിയില്‍ യുവതിയെ തട്ടിക്കൊണ്ടു പോയി കൈയേറ്റം ചെയ്തതിനാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്.

തനിക്കെതിരെയുള്ള പരാതിയില്‍ വിശദീകരണവുമായി എംഎല്‍എ ഫേസ്ബുക്കിലൂടെ രംഗത്ത് വന്നു. നിയമ വിരുദ്ധമായ ഒരു തെറ്റും ഞാന്‍ ചെയ്തിട്ടില്ല. പെരുമ്പാവൂരിലെ വോട്ടര്‍മാര്‍ പറയുന്നത് ഞാന്‍ അനുസരിക്കും. ക്രിമിനലുകള്‍ക്ക് ജന്‍ഡര്‍ വിത്യാസമില്ല എന്ന് മനസിലാക്കു. അധികാരം എനിക്ക് അവസാന വാക്കൊന്നുമല്ല.. ഞാന്‍ വിശ്വസിക്കുന്ന ദൈവം മാത്രം തുണ. തട്ടിപ്പ് വശമില്ല. സത്യസന്ധമായി സത്യസന്ധര്‍ മാത്രം പ്രതികരിക്കു. ഇത്ര വരെ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. ഒരു പാട് പേര്‍ ജനിച്ചു മരിച്ച ഈ മണ്ണില്‍ ഞാന്‍ തളരാതെ മരിക്കുവോളം സത്യസന്ധമായി ജീവിക്കുകയും മുന്നേറുകയും ചെയ്യും. പിന്‍തുണച്ചവര്‍ക്കും പിന്‍തുണ പിന്‍വലിച്ചവര്‍ക്കും സര്‍വ്വോപരി സര്‍വ്വ ശക്തനും നന്ദി. എംഎല്‍എ പ്രതികരിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Eldhose kunnappillil assaulted case