തിരുവനന്തപുരം:ബലാത്സംഗക്കേസിലെ പരാതിക്കാരിയെ മര്‍ദിച്ചുവെന്ന കേസില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എം എല്‍ എ മുന്‍കൂര്‍ ജാമ്യേപക്ഷ നല്‍കി. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്. വഞ്ചിയൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് എംഎല്‍എയുടെ ഹര്‍ജി.
അതേസമയം ബലാല്‍സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിയെ ചോദ്യം ചെയ്യുന്നത് ഇന്നും ക്രൈംബ്രാഞ്ച് തുടര്‍ന്നു. എംഎല്‍എയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയനാക്കി. വൈദ്യപരിശോധനയ്ക്ക് ശേഷം കോവളത്ത് എത്തിച്ച് തെളിവെടുത്തു. കോവളം ഗസ്റ്റ് ഹൗസിലും സൂയിസൈഡ് പോയിന്റിലും സോമതീരം റിസോര്‍ട്ടിലുമായിരുന്നു തെളിവെടുപ്പ്. പരാതിക്കാരിയുടെ ആരോപണങ്ങള്‍ എല്‍എല്‍എ ആവര്‍ത്തിച്ച് നിഷേധിക്കുകയാണ്.
എംഎല്‍എയ്ക്ക് ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും. അന്വേഷണവുമായി എം.എല്‍.എ. സഹകരിക്കുന്നില്ലെന്നും കൂടുതല്‍ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും പൊലീസ് പറയുന്നത്.