തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ചത്തെ എട്ട് പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. ഗുരുവായൂർ-തൃശൂർ, കൊല്ലം-പുനലൂർ, എറണാകുളം-കായംകുളം ഉൾപ്പെടെയുള്ള സർവീസുകളാണ് റദ്ദാക്കിയത്. നാല് പാസഞ്ചർ ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ടെന്നും റെയിൽവേ അധികൃതർ അറിയിച്ചു. തൃശൂരിലേയും ഷൊര്ണ്ണൂരിലേയും അറ്റകുറ്റപ്പണികള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി.
