/indian-express-malayalam/media/media_files/uploads/2018/05/ramadan-1ramadan1.jpg)
"Eid ul Fitr 2018 Moon Sighting":കോഴിക്കോട്​: പടിഞ്ഞാറൻ മാനത്ത്​ ശവ്വാൽപ്പിറ കണ്ടതോടെ വിശ്വാസി ലക്ഷങ്ങൾ ചെറിയ പെരുന്നാളിലേക്ക്​ പ്രവേശിച്ചു. ദൈവമാഹാത്​മ്യം വിളിച്ചോതിയുള്ള തക്​ബീർ ധ്വനികളാൽ ധന്യമാകും​ ഈ രാവും നാളെ പകലും പള്ളികൾ. അതിരില്ലാത്ത സാഹോദര്യത്തി​ന്റെയും സ്​നേഹത്തി​ന്റെയും സൗഹൃദത്തി​ന്റെയും അറിവുകളാണ്​ പെരുന്നാൾ സമ്മാനിക്കുന്നത്​.​
കോഴിക്കോട്​ കപ്പക്കൽ കടപ്പുറത്ത്​ മാസപ്പിറ കണ്ടതോടെയാണ്​ കേരളത്തിൽ വെള്ളിയാഴ്​ച ​പെരുന്നാൾ ഉറപ്പിച്ചത്​. 29 ദിനം നീണ്ട വ്രതനാളുകളിലൂടെ കൈവരിച്ച ആത്​മീയവിശുദ്ധിയുടെ പൂർത്തീകരണമായാണ്​ ഇസ്​ലാം മത വി​ശ്വാസികൾ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്വർ) ആഘോഷിക്കുന്നത്​. ഇത്തവണ പെരുന്നാൾ വെള്ളിയാഴ്​ച ആയതിനാൽ ജുമുഅ നമസ്​കാരത്തിനായി ഉച്ചയോടെ വീണ്ടും പള്ളികളിൽ സംഗമിക്കും.
ശവ്വാൽ മാസപ്പിറവി ദൃശ്യമായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇസ്‌ലാം മത വിശ്വാസികൾ നാളെ പെരുന്നാൾ ആഘോഷിക്കും. ഇത്തവണ യുഎഇയിലെ അൽ ഐനിലാണ് മാസപ്പിറവി ദൃശ്യമായത്. 29 ദിവസത്തെ വ്രതത്തിന് ശേഷം മനസ്സും ശരീരവും സംസ്കരിച്ചു നാളെ പെരുന്നാൾ ആഘോഷിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിശ്വാസി സമൂഹം ഒരുങ്ങി. സൗദി അറേബ്യ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങൾ വെള്ളിയാഴ്‌ച പെരുന്നാളാകാൻ സാധ്യതയുണ്ടെന്ന് നേരത്തെ സൂചനകൾ വന്നിരുന്നു.
മാസപ്പിറവി ദൃശ്യമായതോടെ നാളെ ഗൾഫിലും പെരുന്നാളാകും. ശവ്വാൽ മാസപ്പിറവി ദൃശ്യമായാൽ വിശ്വാസികൾ വ്രതമനുഷ്‌ഠിക്കുന്നതിന് മതപരമായി വിലക്കുണ്ട്. അന്ന് ആഘോഷത്തിന്റെ ദിനമാണ്. ഫിത്ർ സകാത്ത് (റമദാൻ വ്രതം കഴിഞ്ഞാൽ വിശ്വാസികളിൽ നിർബന്ധമാക്കപ്പെട്ട ദാനം) ഇല്ലാത്തവന് ഭക്ഷണത്തിനുള്ള ധാന്യമാണ് സകാത്തായി നൽകേണ്ടത്. ഫിത്ർ സക്കാത്തിന്റെ അവകാശികൾ ആരൊക്കെയെന്നും കൃത്യമായി ഖുർആൻ വിശദീകരിച്ചിട്ടുണ്ട്. അർഹരിലെത്തിയാലേ സകാത് സ്വീകരിക്കപ്പെടുകയുള്ളൂ എന്നും വ്യക്തമാക്കുന്നുണ്ട്
പെരുന്നാളിന്റെ മറ്റൊരു പ്രധാന ആഘോഷവും ആരാധനയുമാണ് പെരുന്നാൾ നമസ്കാരം. ഫജർ നമസ്കാരത്തിന് ശേഷം ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞാൽ പള്ളികളിൽ പെരുന്നാൾ നമസ്കാരം ആരംഭിക്കും.നമസ്കാരത്തിന് ശേഷം പള്ളിയിൽ ഇമാം നിർവഹിക്കുന്ന പ്രസംഗമാണ് ഖുതുബ. ഖുതുബ പ്രസംഗത്തിന് ശേഷം സൗഹൃദങ്ങളെയും കുടുബങ്ങളെയും ആലിംഗനം ചെയ്‌തും മധുരം നൽകിയും ആഘോഷത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമാകും. കുടുംബ വീടുകൾ സന്ദർശിച്ച് ബന്ധങ്ങൾ ദൃഢപ്പെടുത്തുന്നതാണ് പ്രധാനമായും പെരുന്നാളിന്റെ ഒരു രീതി. അതിഥികളെ സ്വീകരിക്കാൻ ആതിഥേയർ മധുരവും ഭക്ഷണവുമൊരുക്കി കാത്ത് നിൽക്കുന്നതും പതിവ് കാഴ്‌ചയാണ്.
അറബ് നാട്ടിലെ പെരുന്നാൾ ഏറെ വ്യത്യസ്‌തമാണ് ഈദ്ഗാഹുകളിലും വലിയ മധുര പൊതികളുമായാണ് കുട്ടികളും മുതിർന്നവരും എത്തുന്നത്. പരിചിതനോ അപരിചിതനോ എന്നൊരു നോട്ടമില്ല. നമസ്കാരവും ഖുതുബയും കഴിഞ്ഞാൽ കുട്ടികൾ മധുരം വിതരണം ചെയ്‌തു തുടങ്ങും. ചിലർ സുഗന്ധ ദ്രവ്യങ്ങളുമായെത്തി പരിമളം മറ്റുള്ളവരിലേക്കും പകർന്ന് കൊടുക്കും. ഖഹ്‌വ (അറബി കോഫീ)യും ഈത്തപ്പഴവുമായി പരവതാനിയിൽ ഇരുന്ന് അതിഥികളെ വിളിച്ചു സ്‌നേഹം പങ്കിടുന്നവരും കുറവല്ല. ഇക്കാര്യത്തിൽ വിദേശിയെന്നോ സ്വദേശിയെന്നോ വ്യത്യാസമില്ല. വലിയ ആളുകളല്ലേ എങ്ങിനെ പോകുമെന്ന പൊതു ധാരണയിൽ അവരുടെ സ്വീകരണം നിരസിച്ചാൽ നാമെല്ലാം സമന്മാരാണെന്നും പ്രവാചകൻ മുഹമ്മദിന്റെ പിന്മുറക്കാരെന്നും ദൈവത്തിന്റെ അടിമകളാണെന്നും അവർ വിളിച്ചോതും. അറബ് ആതിഥേയത്വം ഒരിക്കൽ സ്വീകരിച്ചവർക്ക് ഒരിക്കലും ആ നന്മയുടെ നിമിഷങ്ങൾ മനസ്സിൽ നിന്ന് മായില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us