scorecardresearch

ഇന്ന് ചെറിയ പെരുന്നാള്‍; ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് ആഘോഷം

ലോക്ക്ഡൗണിന്റെ കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ പൊതു ചടങ്ങുകള്‍ ഇല്ലാതെയാണ് ഇത്തവണയും പെരുന്നാള്‍

ലോക്ക്ഡൗണിന്റെ കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ പൊതു ചടങ്ങുകള്‍ ഇല്ലാതെയാണ് ഇത്തവണയും പെരുന്നാള്‍

author-image
WebDesk
New Update
eid, ഈദ്, eid mubarak, ഈദ് മുബാറക്ക്, eid mubarak 2021, eid ul fitr, eid, eid 2021, eid images, eid wishes, eid quotes, eid ul fitr 2021, eid ul fitr news, happy eid ul fitr, happy eid ul fitr 2021, eid mubarak images, eid mubarak wishes, eid mubarak images, eid mubarak wishes images, happy eid ul fitr images, happy eid ul fitr wishes, happy eid ul fitr quotes, happy eid ul fitr messages, happy eid ul fitr sms, happy eid ul fitr wallpapers, happy eid ul fitr sms, eid mubarak quotes, eid mubarak status, eid mubarak messages, ramadan 2021, റമദാൻ, Ramzan 2021, റംസാന്‍ മാസം, ramadan in 2021, റമസാൻ 2021, ramadan india, റമസാൻ, റംസാൻ ഇന്ത്യയിൽ, ramadan 2021 india, റംസാൻ തുടക്കം, ramadan date, റംസാൻ മാസം, ramadan date 2021, ചെറിയ പെരുന്നാൾ, ramzan, റമദാൻ, ramadan mubarak, ramadan quotes, ramadan time table, ramadan start, ramadan calendar, ramadan time table 2021, ramadan fasting, ramadan start 2021, Ramadan date, ramadan time, ramadan prayers, ramadan namaz, Ramadan information sheet, ramadan

Source: Pixabay

തിരുവനന്തപുരം: ഒരുമാസം നീണ്ടു നിന്ന വ്രതാനുഷ്ടാനങ്ങള്‍ക്കൊടുവില്‍ വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. ലോക്ക്ഡൗണിന്റെ കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ പൊതു ചടങ്ങുകള്‍ ഇല്ലാതെയാണ് ഇത്തവണയും പെരുന്നാള്‍.

Advertisment

പള്ളികളിലേയും മറ്റ് ഇടങ്ങളിലേയും ഈദ് നമസ്കാരങ്ങള്‍ക്ക് പകരം വീടിനുള്ളിലെ പ്രാര്‍ത്ഥനകളില്‍ വിശ്വാസികള്‍ പങ്കു ചേരും. കോവിഡ് സാഹചര്യം പരിഗണിച്ച് ബന്ധു വീടുകളിലേക്കുള്ള സന്ദര്‍ശനം ഉള്‍പ്പടെ ഒഴിവാക്കണമെന്നാണ് സര്‍ക്കാരും മതപണ്ഡിതരും നിര്‍ദേശിച്ചിരിക്കുന്നത്.

റമദാൻ മാസക്കാലത്ത് കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ടുള്ള വ്രതാനുഷ്ഠാനവും പ്രാർത്ഥനകളുമാണ് നടന്നതെന്നും അതിൽ സഹകരിച്ച മുഴുവൻ സഹോദരങ്ങളെയും അഭിവാദ്യം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഈദ് ഉൽ ഫിത്തർ സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Also Read : Happy Eid-ul-Fitr 2021: Eid Mubarak wishes images, quotes, status, messages, photos, and greetings; ചെറിയ പെരുന്നാൾ ആശംസകൾ കൈമാറാം

Advertisment

ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന മുഖ്യമന്ത്രി മഹാവ്യാധിക്ക് മുൻപിൽ ലോകം മുട്ട് മടക്കാതെ ഒരുമയോടെ പൊരുതുമ്പോൾ അതിജീവനത്തിന്റെ ഉൾക്കരുത്ത് നേടാൻ വിശുദ്ധ മാസം വിശ്വാസ ലോകത്തിന് കരുത്ത് പകർന്നുവെന്നും ആംശസാ കുറിപ്പില്‍ പറഞ്ഞു.

‘നാളെ ഈദുൽ ഫിത്ർ ആണ്. മഹാമാരിയുടെ കാലത്തും വിശ്വാസ ലോകമാകെ 30 ദിവസം നീണ്ട വ്രതാനുഷ്ഠാനത്തിൻ്റെ പൂർണ പരിസമാപ്തിയുടെ ആഹ്ലാദത്തിലാണ്. ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ. മാനവികതയുടെയും ഒരുമയുടെയും സഹാനുഭൂതിയുടെയും ദാന കർമ്മങ്ങളുടെയും ഏറ്റവും ഉൽകൃഷ്ടമായ സന്ദേശമാണ് റമദാനും ഈദുൽ ഫിതറും മുന്നോട്ട് വെക്കുന്നത്.

Eid Eid Ul Fitr

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: