തിരുവനന്തപുരം: കേരളത്തിൽ ചെറിയ പെരുന്നാൾ ഞായറാഴ്ച. മാസപ്പിറവി കാണത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി ഞായറാഴ്ച ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് വിവിധ ഖാസിമാരും കേരള ഹിലാൽ കമ്മിറ്റിയും അറിയിച്ചു. അതേസമയം ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വീടുകളിലായിരിക്കും നമസ്കാരം.

പെരുന്നാൾ പ്രമാണിച്ച് ലോക്ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വാർത്ത സമ്മേളനത്തിൽ അറിയിച്ചിരുന്നു. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ വെള്ളിയാഴ്ചയും ശനിയാഴ്ചയും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാത്രി ഒമ്പത് വരെ തുറക്കാം. ഞായറാഴ്ചത്തെ സമ്പൂർണ ലോക്ഡൗണിൽ ഇളവുകൾ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.