തിരുവനന്തപുരം: ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും പൊതു അവധി പ്രഖ്യാപിച്ചു. എല്ലാ സർക്കാർ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാങ്കുകള്‍ക്കും നാളെ അവധി ആയിരിക്കുമെന്ന് സർക്കാർ അറിയിച്ചു.
കലണ്ടർ പ്രകാരം ഇന്നായിരുന്നു ചെറിയ പെരുന്നാളിന്റെ പൊതു അവധി. എന്നാൽ ഇന്നലെ ശവ്വാൽ മാസപിറവി ദൃശ്യമാകാതിരുന്നതിനാൽ ചൊവ്വാഴ്ചയാണ് കേരളത്തിൽ ചെറിയ പെരുന്നാൾ. ഈ സാഹചര്യത്തിലാണ് നാളെ അവധി പ്രഖ്യാപിച്ചത്.
എവിടെയും ശവ്വാല്‍ മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ ഇന്ന് റമദാൻ 30 പൂര്‍ത്തിയാക്കി ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച ആയിരിക്കുമെന്ന് വിവിധ ഖാസിമാർ ഇന്നലെ അറിയിച്ചിരുന്നു. പാണക്കാട് സയിദ് സാദിഖലി തങ്ങള്‍, കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ , കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് മദനി, കോഴിക്കോട് വലിയ ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമുല്ലൈലി തുടങ്ങിയവരാണ് ഇക്കാര്യം അറിയിച്ചത്.