Eid ul Fitr 2021 Date Kerala: സംസ്ഥാനത്ത് ചെറിയ പെരുന്നാൾ വ്യാഴാഴ്ച. ശവ്വാൽ മാസപ്പിറവി കാണാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച ഈദുൽ ഫിത്ർ ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി തുടങ്ങിയവർ അറിയിച്ചു. കോവിഡ് സാഹചര്യത്തില്‍ നമസ്‌കാരം വീടുകളില്‍ നിര്‍വഹിക്കാന്‍ ഖാസിമാര്‍ അഭ്യര്‍ഥിച്ചു.
കേരളത്തിന് പുറമെ ഗൾഫ് രാജ്യങ്ങളായ യുഎഇയിലും സൗദി അറേബ്യയിലും ഈദ് ഉൽ ഫിത്തർ വ്യാഴാഴ്ചയാണ്. മാസപ്പിറവി കാണാത്തതിനെത്തുടർന്ന് റമദാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ചയാണ് വലിയ പെരുന്നാളെന്ന് ഇരു രാജ്യങ്ങളുടെയും ഔദ്യോഗിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
റമദാനിലെ ഒരു മാസം നീണ്ടുനിൽക്കുന്ന വ്രതത്തിന്റെ അവസാനമാണ് ഈദ് ഉൽ ഫിത്തർ. ഇത്തവണ റമദാൻ 30 ദിവസവും പൂർത്തിയാക്കിയാണ് വ്രതം അവസാനിച്ചത്. ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികൾ ശവ്വാൽ മാസം ഒന്നാം തീയതി ഈ ദിവസം ആഘോഷിക്കുന്നു.
ചെറിയ പെരുന്നാൾ സാഹചര്യത്തിൽ ലോക്ക് ഡൗണില്‍ ചെറിയ ഇളവ് നൽകിയിരിക്കുകയാണ് സർക്കാർ. മാംസവിൽപ്പന ശാലകൾക്ക് ഇന്നു രാത്രി 10 വരെ തുറക്കാം.
ഡോർ ഡെലിവറി: മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു
ഈദ് ഉൽ ഫിത്തറിനോടനുബന്ധിച്ച് തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ മാംസ വിഭവങ്ങളുടെ ഡോർ ഡെലിവറി നടത്തുന്നതു സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. മാംസ വിഭവങ്ങളുടെ വിൽപന സംബന്ധിച്ച് ഈ മാർഗനിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് സർക്കുലറിലൂടെ നിർദേശിച്ചു.
മാർഗനിർദേശങ്ങൾ
- ഇറച്ചിക്കടകളിലെ ആൾക്കൂട്ടം ഒഴിവാക്കാൻ ഇറച്ചി വിൽപ്പനക്കാരുടെ സംഘടനകളുമായി ഓൺലൈൻ യോഗം ചേർന്ന് അവരോട് ഹോംഡെലിവറിയിലേക്ക് മാറാൻ അപേക്ഷിക്കണം.
- കടയ്ക്ക് മുന്നിൽ ആൾക്കൂട്ടം ഒഴിവാക്കുകയും സാമൂഹിക അകലം
- ഉൾപ്പെടെ എല്ലാ കോവിഡ് പ്രോട്ടോക്കോളും പാലിക്കുകയും ചെയ്യണം.
- ഇതു ലംഘിക്കുന്ന കടക്കാർക്കെതിരെ നടപടി സ്വീകരിക്കണം.
- ഇറച്ചിവിൽപ്പനക്കാർ പരമാവധി ഡോർ ഡെലിവറി പ്രോത്‌സാഹിപ്പിച്ച് അതിനാവശ്യമായ ഒരുക്കങ്ങൾ ചെയ്യണം.
- തദ്ദേശസ്ഥാപനങ്ങൾ തങ്ങളുടെ അധികാര പരിധിയിലുള്ള വിൽപനക്കാരുടെ കോൺടാക്ട് നമ്പർ ഉൾപ്പെടെ പട്ടിക തയാറാക്കി ഹെൽപ് ഡെസ്‌കിൽ ലഭ്യമാക്കണം.
- കച്ചവടക്കാർ ആവശ്യപ്പെടുന്നപക്ഷം ലഭ്യമാക്കുന്നതിനായി ആവശ്യത്തിന് ഡോർ ഡെലിവറിക്ക് തയാറായ സന്നദ്ധ പ്രവർത്തകരെ ഹെൽപ് ഡെസ്‌കിൽ തയാറാക്കി നിർത്തണം.
- റംസാന് തലേന്ന് രാത്രി മുഴുവൻ ഹെൽപ് ഡെസ്‌ക് പ്രവർത്തിക്കണം. ഇറച്ചി വ്യാപാരികളുടെ പട്ടിക തദ്ദേശസ്ഥാപനങ്ങൾ പോലീസുമായി പങ്കുവെക്കണം.
- ഇറച്ചികൊണ്ടുകൊടുക്കുന്നവർക്കുള്ള പാസ് കച്ചവടക്കാർ സാക്ഷ്യപ്പെടുത്തി നൽകുന്ന ലിസ്റ്റ് പ്രകാരം തദ്ദേശ സ്ഥാപന സെക്രട്ടറി/ഹെൽത്ത് ഓഫീസർ വിതരണം ചെയ്യണം.
Happy Eid-ul-Fitr 2021 Eid Mubarak Wishes images, quotes, status, messages, photos, pics, and greetings: പുണ്യം പെയ്തിറങ്ങുന്ന റമദാൻ മാസത്തിലെ ഒരുമാസം നീണ്ട വ്രതാനുഷ്ഠാനങ്ങള്‍ക്ക് വിരാമമിട്ട് വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. ദൈവത്തിലേക്ക് സ്വയമർപ്പിച്ച പ്രാര്‍ഥനാനിരതമായ മുപ്പതു ദിനരാത്രങ്ങൾ സമ്മാനിച്ച ആത്മവിശുദ്ധിയോടെയും ഊർജ്ജത്തോടെയുമാണ് ഇസ്‌ലാം മത വിശ്വാസികൾ പെരുന്നാൾ ആഘോഷങ്ങളിലേക്ക് കടക്കുന്നത്.
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വലിയ സന്ദേശം നൽകുന്ന ആഘോഷം കൂടിയാണ് ഈദുൽ ഫിത്വർ എന്ന ചെറിയ പെരുന്നാൾ. ഫിത്വർ സക്കാത്തുകൾ നൽകി തനിക്കറിയുന്ന ആരും പെരുന്നാൾ ദിനം പട്ടിണി കിടക്കുന്നില്ല എന്ന് കൂടി വിശ്വാസികൾ ഉറപ്പു വരുത്തുന്ന ദിവസം. കോവിഡ് മൂലം പ്രാർത്ഥനകളും ആഘോഷങ്ങളും വീടിനുള്ളിലേക്ക് ചുരുങ്ങുമെങ്കിലും സ്നേഹ സഹോദര്യത്തിന്റെ ഇദുൾ ഫിത്വർ സന്ദേശം മനസ്സുകളിൽ നിന്ന് മനസ്സുകളിലേക്ക് പടരുന്നു.
Happy Eid-ul-Fitr 2021: Eid Mubarak wishes images, quotes, status, messages, photos, and greetings; പ്രിയപ്പെട്ടവർക്ക് ചെറിയ പെരുന്നാൾ ആശംസകൾ നേരാം





Read Here: Happy Eid-ul-Fitr 2021: അതിജീവനത്തിന്റെ ഉൾക്കരുത്ത്; ഈദ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി