id-Ul-Fitr 2023 Moon Sighting Time:കോഴിക്കോട്: സംസ്ഥാനത്ത് മാസപ്പിറവി ദൃശ്യമായിട്ടില്ലാത്തതിനാല്‍ ചെറിയ പെരുന്നാള്‍ (ഈദുല്‍ ഫിത്വര്‍) ശനിയാഴ്ചയായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. റമദാന്‍ 30 പൂര്‍ത്തിയാക്കിയാണ് ശനിയാഴ്ച പെരുന്നാള്‍ ആഘോഷിക്കുന്നത്. അഞ്ച് വെള്ളിയാഴ്ചകള്‍ ലഭിക്കുന്ന മാസം എന്ന പ്രത്യേകത കൂടി ഇത്തവണത്തെ റംസാനിനുണ്ട്.
ചെറിയ പെരുന്നാൾ ശനിയാഴ്ചയാണെന്ന് പ്രഖ്യാപനം വന്നതോടെ വിശ്വാസികള്‍ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. വീടുകളിലും ഈദ് ഗാഗുകളിലും ചെറിയ പെരുന്നാളിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.
ചെറിയ പെരുന്നാൾ പ്രഖ്യാപനം വന്നതോടെ ഏപ്രിൽ 22നും സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധിയായിരിക്കും.